ഏത് പെൺകുട്ടിയുടെയും സൗന്ദര്യത്തിന് മാറ്റുകൂട്ടുന്ന ഒന്നാണ് തലമുടി ... മിക്ക പെൺകുട്ടികളും നീളമുള്ള മുടിയാണ് ഇഷ്ടപ്പെടുന്നത്... , പക്ഷേ നീളവും ആരോഗ്യകരവുമായ മുടി എല്ലാവരുടെയും ലഭിക്കില്ല എന്നതാണ് വസ്തുത...
എന്നാല്‍, 6 അടിയിൽ കൂടുതൽ നീളമുള്ള മുടിയുള്ള ഒരു പെൺകുട്ടിയെ പരിചയപ്പെടാം
കഴിഞ്ഞ 15 വർഷമായി മുടി മുറിക്കാതെ നീട്ടി വളർത്തുന്ന ഈ പെണ്‍കുട്ടിയുടെ മുടിയുടെ നീളം ആറ് അടി, മൂന്ന് ഇഞ്ച് ആണ്.
‘റിൻ കമ്പെ’ എന്ന മോഡൽകൂടിയായ ഈ 35 കാരിയെ ‘ജാപ്പനീസ് റാപ്പുൻസൽ’ എന്നാണ് വിളിക്കുന്നത്
20 വയസ്സിൽ ബുദ്ധമതം സ്വീകരിച്ചതിൽ പിന്നെ താൻ മുടി മുറിച്ചിട്ടേയില്ലെന്നാണ് റിൻ കമ്പെ പറയുന്നത് .
മുടി ആരോഗ്യ കരമായി നിലനിർത്തുന്നതിനായി കുങ്കുമത്തിൽ നിന്ന് നിർമ്മിച്ച ക്രീമാണ് പുരട്ടുന്നത് . അതുകൊണ്ട് തന്നെ ചിലവും കൂടുതലാണെന്ന് റിൻ പറയുന്നു.
പതിവ് പോഷണത്തിനുപുറമെ, മുടിയുടെ വളർച്ച ഉറപ്പാക്കാൻ ശരീരത്തിലെ ഇരുമ്പിന്റെ അളവും ശ്രദ്ധിക്കേണ്ടതുണ്ട്. അവര്‍ പറയുന്നു