IPL 2022ന് മുന്നോടിയായി മെഗാ ലേലം അടുത്ത വർഷം ജനുവരിയിൽ നടക്കും. അതിനുമുന്‍പായി ഓരോ ഫ്രാഞ്ചൈസിക്കും പരമാവധി നാല് കളിക്കാരെ നിലനിര്‍ത്താനുള്ള അനുവാദം BCCI നല്‍കിയിട്ടുണ്ട്. ലേലത്തിന് മുന്‍പായി ഓരോ ഫ്രാഞ്ചൈസിയും തങ്ങള്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന കളിക്കാരുടെ പേര് പുറത്തുവിടെണ്ടതുണ്ട്. ഈ 5 പ്രമുഖ കളിക്കാരെ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തുമെന്ന അനുമനമാണ് ക്രിക്കറ്റ് പ്രേമികള്‍ നടത്തുന്നത്...

ഋഷഭ് പന്ത് തന്‍റെ എല്ലാ IPL സീസണും ഡെൽഹി ക്യാപിറ്റൽസിനൊപ്പം കളിക്കുകയും അവരെ ഐപിഎൽ 2021 ൽ പ്ലേ ഓഫിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ പ്ലെയിംഗ് ഇലവനിൽ അദ്ദേഹം നിർബന്ധമായും ഉണ്ടാവും എന്നാണ് വിലയിരുത്തല്‍. ഋഷഭ് പന്തിനെ ഒഴിവാക്കുക DC യ്ക്ക് ബുദ്ധിമുട്ടായിരിക്കും
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (Kolkata Knigght Riders ) ടീമിന്‍റെ മാച്ച് വിന്നര്‍ കളിക്കാരനായ ആന്ദ്രെ റസ്സലിനെ ടീമില്‍ നിലനിര്‍ത്തുമെന്നാണ് കണക്കുകൂട്ടല്‍, കഴിഞ്ഞ രണ്ട് സീസണുകളിലും പരിക്കുകൾ കാരണം അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചില്ല എങ്കിലും റസ്സൽ മികച്ച ഒരു ടി20 ഓൾറൗണ്ടറാണ്.
മെഗാ ലേലത്തിന് മുന്നിൽ മുംബൈ ഇന്ത്യൻസ് നിലനിർത്താൻ ആഗ്രഹിക്കുന്ന ഒരു മികച്ച കളിക്കാരനാണ് ജസ്പ്രീത് ബുംറ. ഇന്നിംഗ്‌സിന്‍റെ വിവിധ ഘട്ടങ്ങളിൽ ഉജ്ജ്വലമായി പന്തെറിയാനുള്ള ജസ്പ്രീത് ബുംറയുടെ കഴിവ് അദ്ദേഹത്തെ IPL ലെ ഏറ്റവും മികച്ച കളിക്കാരനാക്കി മാറ്റുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി രോഹിത് ശർമ്മ അഞ്ച് കിരീടങ്ങൾ നേടിയിട്ടുണ്ട്. അതിനാല്‍ത്തന്നെ അവർ തങ്ങളുടെ നേതാവിനെ ഇത്ര എളുപ്പം പോകാൻ അനുവദിക്കില്ല. രോഹിതിനെ മുംബൈ ഇന്ത്യൻസ് നിലനിര്‍ത്തിയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
വിരാട് കോഹ്‌ലി RCB ക്യാപ്റ്റൻ സ്ഥാനം രാജിവച്ചിട്ടുണ്ടാകാം, പക്ഷേ അദ്ദേഹം ഇപ്പോഴും ഒരു ടീമിന്‍റെ വിലപ്പെട്ട സ്വത്താണ്, കോഹ്‌ലിയുടെ ഏറ്റവും മികച്ച പ്രകടനം ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്നും ക്യാപ്റ്റൻസി ഭാരം നീക്കിയാൽ, അടുത്ത വർഷമായിരിക്കും അദ്ദേഹത്തിന്‍റെ ഏറ്റവും മികച്ച ഐപിഎൽ സീസണെന്നും വിദഗ്ധർ കരുതുന്നു.