India's Best Colleges for Science: സാധാരണ നടത്തുന്ന കോളേജ് പ്രവേശനത്തില്‍നിന്നും വ്യത്യസ്തമായി ഈ വര്‍ഷം കോമൺ യൂണിവേഴ്സിറ്റി അഡ്മിഷൻ ടെസ്റ്റ് (Common University Entrance Test - CUET) വഴിയാണ് ഈ വര്‍ഷം ദേശീയ സർവ്വകലാശാലകളില്‍ പ്രവേശനം ലഭിക്കുക. ജൂലൈ 15 മുതല്‍ ആഗസ്റ്റ് 10 വരെ യാണ് CUET ടെസ്റ്റ് നടക്കുക.
പന്ത്രണ്ടാം ക്ലാസ് ഫലങ്ങള്‍ പുറത്തുവരുന്ന സമയമാണ്. പന്ത്രണ്ടാം ക്ലാസ് പാസായവരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ആകുലത നല്ല ഒരു നല്ല കോളേജില്‍ പ്രവേശനം ലഭിക്കുക എന്നതാണ്. പ്രത്യേകിച്ചും സയന്‍സ് വിദ്യാര്‍ഥികള്‍ക്ക്...
12-ാം ക്ലാസിനുശേഷം, മികച്ച ഉപരി പഠനത്തിനായി ഏത് കോളേജ് തിരഞ്ഞെടുക്കണം എന്ന് ചിന്തിക്കുന്നവര്‍ക്ക് താഴെപ്പറയുന്ന വിവരങ്ങള്‍ ഏറെ ഇപകാരപ്പെടും. അതായത്, രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും മികച്ച സയന്‍സ് കോളേജുകളെപ്പറ്റി അറിയാം...
രാജ്യ തലസ്ഥാനത്ത് സയന്‍സ് വിഷയങ്ങളില്‍ ഉപരിപഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മിറാൻഡ ഹൗസ് കോളേജ്, സെന്‍റ് സ്റ്റീഫൻസ് കോളേജ് എന്നിവ തിരഞ്ഞെടുക്കാം. സയന്‍സ് വിഷയം പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ രണ്ട് കോളേജുകള്‍ക്ക് പ്രഥമ പരിഗണന നല്‍കാം.
മുംബൈയിലെ മികച്ച സയൻസ് കോളേജുകള്‍ ഇവയാണ്. എസ്‌വികെഎം എസ് മീതി ബായ് കോളേജ് ഓഫ് ആർട്‌സ്, ചൗഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, അമൃത്ബെൻ ജീവൻലാൽ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് ഇക്കണോമിക്‌സ്, സെന്‍റ് സേവ്യേഴ്‌സ് കോളേജ്, കിഷൻചന്ദ് ചെല്ലാരം കോളേജ്. പൂനയിലെ മികച്ച സയന്‍സ് കോളേജുകളാണ് സെന്‍റ് മിറാജ് കോളേജ് ഫോർ ഗേൾസ് സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസ്, എംഐടി വേൾഡ് പീസ് യൂണിവേഴ്സിറ്റി, ഇന്ദിര കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസ്
ഹൈദരാബാദിലെ മികച്ച സയൻസ് കോളേജുകള്‍ സെന്‍റ് ഫ്രാൻസിസ് കോളേജ് ഫോർ വിമൻ, സെന്‍റ് ആൻസ് കോളേജ് ഫോർ വിമൻ, സെന്‍റ് ജോസഫ്സ് പിജി കോളേജ് എന്നിവയാണ്.
ചെന്നൈയില്‍ സയന്‍സ് വിഷയത്തില്‍ ഉപരി പഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മദ്രാസ് ക്രിസ്ത്യൻ കോളേജ്, ലൊയോള കോളേജ്, മൗണ്ട് കാർമൽ കോളേജ് എന്നിവയില്‍ പ്രവേശനത്തിന് ശ്രമിക്കാം. കോയമ്പത്തൂരിലെ മികച്ച സയൻസ് കോളേജുകള്‍ ശ്രീരാമകൃഷ്ണ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, ശ്രീരാമകൃഷ്ണ മിഷൻ പിഎസ്ജി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് എന്നിവയാണ്.
ചണ്ഡീഗഢിലെ മികച്ച സയൻസ് കോളേജുകളാണ് DAV കോളേജ്, മെഹർചന്ദ് മഹാജൻ DAV കോളേജ് ഫോർ വിമൻ, ഗോസ്വാമി ഗണേ ദത്ത സനാതക് ധർമ്മ കോളേജ് എന്നിവ.
കേരളത്തിലെ മികച് സയന്‍സ് കോളേജുകളാണ് സെന്‍റ് സേവ്യേഴ്‌സ് കോളേജ് ഫോർ വിമൻ, സെന്‍റ് പോൾസ് കോളേജ്, സേക്രഡ് ഹാർട്ട് കോളേജ് എന്നിവ.