Indian Railwayയ്ക്ക് 700 മെഗാഹെർട്സ് ബാൻഡിൽ 5 മെഗാഹെർട്സ് സ്പെക്ട്രം അനുവദിക്കുന്നതിന് അനുമതി ലഭിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ ഇനി ട്രെയിനുകൾ 4 Gയിൽ ഓടും. ഇത് ട്രെയിന്‍ യാത്ര സുരക്ഷിതമാക്കുക മാത്രമല്ല, ട്രെയിൻ അപകടങ്ങളും ഇല്ലാതാക്കും. പദ്ധതി എന്താണെന്ന് വിശദമായി അറിയാം....
Indian Railwayയ്ക്ക് 700 മെഗാഹെർട്സ് ബാൻഡിൽ 5 മെഗാഹെർട്സ് സ്പെക്ട്രം അനുവദിക്കുന്നതിന് അനുമതി ലഭിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ ഇനി ട്രെയിനുകൾ 4 Gയിൽ ഓടും. ഇത് ട്രെയിന്‍ യാത്ര സുരക്ഷിതമാക്കുക മാത്രമല്ല, ട്രെയിൻ അപകടങ്ങളും ഇല്ലാതാക്കും. പദ്ധതി എന്താണെന്ന് വിശദമായി അറിയാം....
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗത്തിലാണ് പുതിയ പദ്ധതി സംബന്ധിച്ച തിരുമാനം കൈക്കൊണ്ടത്. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
ഈ Spectrum ഉപയോഗിച്ച് പാതകളില്‍ ലോംഗ് ടേം എവല്യൂഷന്‍ (long term evolution - LTE) അടിസ്ഥാനമാക്കിയുള്ള മൊബൈല്‍ ട്രെയിന്‍ റേഡിയോ ആശയവിനിമയം നടത്തുകയാണ് റെയില്‍വേയുടെ ലക്ഷ്യം. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കും. 25,000 കോടിയാണ് പദ്ധതി ചെലവായി പ്രതീക്ഷിക്കുന്നത്.
തദ്ദേശീയമായി വികസിപ്പിച്ച ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ (Automatic Train Protection - ATP) സംവിധാനമായ ട്രാഫിക് അലേര്‍ട്ട് ആന്‍ഡ് കൊളിഷന്‍ അവോയ്ഡന്‍സ് സിസ്റ്റം (Traffic Alert and Collision Avoidance System -TCAS) അംഗീകാരം നല്കി.
Automatic Train Protection സിസ്റ്റം നടപ്പാക്കുന്നതിലൂടെ ട്രെയിനുകള്‍ തമ്മിലുള്ള കൂട്ടിയിടികള്‍ ഒഴിവാക്കി അതിലൂടെ അപകടങ്ങള്‍ കുറയ്ക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇത് സഹായിക്കും. നിലവിലുള്ള സൗകര്യം ഉപയോഗിച്ച് കൂടുതല്‍ ട്രെയിനുകളെ ഉള്‍ക്കൊള്ളുന്നതിനായി ലൈന്‍ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായകരമാകും.
ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ ഗതാഗതചെലവ് കുറയ്ക്കുന്നതിനൊപ്പം തന്നെ ഉയര്‍ന്ന കാര്യക്ഷമതയും ഉറപ്പാക്കും.
'മേക്ക് ഇന്‍ ഇന്ത്യ' ദൗത്യം നിറവേറ്റുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് ബഹുരാഷ്ട്ര വ്യവസായങ്ങളെ ഈ പദ്ധതികള്‍ ആകര്‍ഷിക്കുമെന്ന് റെയിൽവേ മന്ത്രാലയം പറഞ്ഞു.