Watermelon Benefits: സ്ത്രീ സൗന്ദര്യം വർദ്ധിപ്പിക്കാൻ തണ്ണിമത്തൻ...! കഴിക്കേണ്ടത് ഈ രീതിയിൽ

Benefits of Watermelon for women: ആരോ​ഗ്യത്തിന് ​ഗുണകരമായ നിരവധി വിറ്റാമിനുകളാൽ സമ്പുഷ്ടമാണ് തണ്ണിമത്തൻ. ഇപ്പോൾ ചൂട് കൂടി വരുന്ന സാഹചര്യമായതിനാൽ തന്നെ തണ്ണിമത്തന് വിപണിയിലും പ്രാധാന്യം വർദ്ധിക്കുകയാണ്.

പഴങ്ങളിൽ ജലാംശത്തിന്റെ അളവിന്ഡറെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഫലമാണ് തണ്ണിമത്തൻ. ഇതിൽ അടങ്ങിയിരിക്കുന്ന അത്രയും ജലാംശം മറ്റൊരു പഴങ്ങളിലും അടങ്ങിയിട്ടില്ലെന്നു തന്നെ പറയാം. 

 

1 /5

ശരീരത്തിലെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ദഹനപ്രക്രിയ ശരിയായ ക്രമത്തിൽ നടക്കേണ്ടത് വളരെ പ്രധാനമാണ്. തണ്ണിമത്തൻ കഴിക്കുന്നത് ദഹനത്തെ വളരെയധികം സഹായിക്കുന്നു. രക്തചംക്രമണം വർദ്ധിപ്പിക്കുകയും ചർമ്മത്തിന്റെ ആരോ​ഗ്യത്തിനും തണ്ണിമത്തൻ വളരെ നല്ലതാണ്.   

2 /5

ഇത് സ്ത്രീകളിൽ സൗന്ദര്യം നിലനിർത്താൻ സഹായിക്കുന്നു. തണ്ണിമത്തനിൽ ധാരാളമായി പൊട്ടാസ്യവും, കാൽസ്യവുമെല്ലാം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു.   

3 /5

കാൽസ്യത്തിന്റെ അഭാവം നികത്തുന്നതിനും തണ്ണിമത്തൻ കഴിക്കുന്നത് വളരെ നല്ലതാണ്. തണ്ണിമത്തനിൽ എൽ-സിട്രുലിൻ അടങ്ങിയിട്ടുണ്ട്. ഇത് പേശിവേദന ഒഴിവാക്കുന്നു. പേശികളെ വിശ്രമിക്കാനായി എൽ-സിട്രുലിൻ സഹായിക്കുന്നു.   

4 /5

ആന്റി ഓക്സിഡന്റുകളാലും ഫ്രീ റാഡിക്കലുകളാലും സമ്പുഷ്ടമാണ് തണ്ണിമത്തൻ. ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന ഘടകങ്ങളും തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്.   

5 /5

തണ്ണിമത്തനിൽ സിട്രുലൈൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. അർജിനൈൻ, സിട്രുലിൻ എന്നിവ പൊതുവിൽ നൈട്രിക് ഓക്സൈ‍ഡിന്റെ ഉത്പാദനത്തിന് സഹായിക്കുന്നു. ഇത് രക്തക്കുഴലുകളെ വികസിപ്പിക്കാൻ സഹായിക്കുന്നു. 

You May Like

Sponsored by Taboola