IB & RAW Jobs, Recruitment : രഹസ്യാന്വേഷണ വിഭാ​ഗത്തിൽ എങ്ങിനെ ജോലി നേടാം,എങ്ങിനെ തയ്യറെടുക്കണം

1 /3

രാജ്യത്തിന്റെ ആഭ്യന്തര രഹസ്യാന്വേഷണ വിഭാ​ഗമാണ് ഐ.ബി(IB),കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലാണ് ഐബി പ്രവർത്തിക്കുക.ഇന്ത്യക്കുള്ളിൽ നടക്കുന്ന വിധ്വംസക പ്രവർത്തനങ്ങളെക്കുറിച്ചും സർക്കാറിനറിയേണ്ടുന്ന മറ്റ് കാര്യങ്ങളെക്കുറിച്ചും രഹസ്യമായി വിവരങ്ങൾ ശേഖരിച്ച് സർക്കാരിന് എത്തിക്കുകയാണ് ഐ.ബി.യുടെ ചുമതല.ഭാരതത്തിന്റെ വിദേശ ഇന്റലിജൻസ് ഏജൻസിയാണ് റിസർച് ആന്റ് അനാലിസിസ് വിങ് അഥവാ റോ(RAW). ഭാരതത്തിന്റെ തദ്ദേശീയവും വിദേശീയവുമായ നയതന്ത്രങ്ങളിൽ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു. ന്യൂ ഡൽഹി ആണ് ആസ്ഥാനം.

2 /3

ബിരുദമാണ് വേണ്ടുന്ന കുറഞ്ഞ യോ​ഗ്യത. അവസാനം നടത്തിയ തിരഞ്ഞെടുപ്പിൽ 27 വയസ്സായിരുന്നു ഏറ്റവും കൂടിയ പ്രായ പരിധി. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന മത്സര പരീക്ഷ (CGL)പാസാകുന്നവർക്കാണ് അവസരം.

3 /3

​ഗ്രൂപ്പ് എ സിവിൽ സർവ്വീസ് പരീക്ഷയാണ് ഇതിനായി പാസാവേണ്ടത്. ബിരുദം തന്നെയാണ് വേണ്ടുന്ന പ്രധാന യോ​ഗ്യത. വിദേശ ഭാഷകളിൽ എതിലെങ്കിലുമുള്ള പ്രാവീണ്യം അടിസ്ഥാന യോ​ഗ്യതയാണ്.

You May Like

Sponsored by Taboola