ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരേണ്ടത് പ്രധാനമാണ്.
രക്താതിമർദ്ദം അഥവാ ഉയർന്ന രക്തസമ്മർദ്ദം ഒരു ജീവിതശൈലീ രോഗമാണ്. ഇതിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന പാനീയങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.
ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് ഗ്രീൻ ടീ മികച്ചതാണ്. ഇവയിലെ കാറ്റെച്ചിൻസ് എന്ന ആൻറി ഓക്സിഡൻറുകൾ ഹൃദയാരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു.
രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് ചെമ്പരത്തി ചായ മികച്ചതാണ്. ഇവയിൽ ആന്തോസയാനിനുകളും പോളിഫെനോളുകളും അടങ്ങിയിരിക്കുന്നു. ഇവ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.
ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കുന്നത് ഹൈപ്പർടെൻഷൻ അകറ്റി നിർത്താൻ സഹായിക്കും. ഇത് രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
മാതളനാരങ്ങ ജ്യൂസ് ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമാണ്. ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.
രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങളിൽ മികച്ചതാണ് ഓട്സ് മിൽക്. ഇത് കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)