Lemon: കടങ്ങള്‍ നീങ്ങും, തടസങ്ങള്‍ മാറും; ആഗ്രഹ സാഫല്യത്തിന് ദേവകനി!

ആരോഗ്യത്തിനും സൗന്ദര്യ സംരക്ഷണത്തിനുമെല്ലാം ഉപയോഗിക്കുന്ന ഒന്നാണ് നാരങ്ങ. അതുപോലെ തന്നെ ജ്യോതിഷത്തിലും നാരങ്ങയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.

 

Lemon for luck and wealth: ദേവകനി എന്നാണ് നാരങ്ങ അറിയപ്പെടുന്നത്. അതിനാല്‍ തന്നെ ക്ഷേത്രങ്ങളിലും മറ്റും നാരാങ്ങാ ദീപം കത്തിക്കാറുണ്ട്. 

1 /6

ലക്ഷ്മീ ദേവിയുടെ പ്രതീകമാണ് നാരങ്ങ. നെഗറ്റീവ് എനര്‍ജിയെ പുറംതള്ളി പോസിറ്റീവ് എനര്‍ജിയെ ക്ഷണിച്ചുവരുത്തുന്ന ഒന്നാണ് നാരങ്ങ എന്ന് പറയപ്പെടുന്നു. അതിനാല്‍ വീടുകളിലെ മുന്‍ വാതിലില്‍ നാരങ്ങ തൂക്കി ഇടാവുന്നതാണ്.   

2 /6

സാമ്പത്തിക പുരോഗതിയ്ക്കും ആഗ്രഹ സഫലീകരണത്തിനും ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ദേവീക്ഷേത്രങ്ങളില്‍ വഴിപാട് കഴിക്കുന്നത് ഫലം ചെയ്യും.   

3 /6

ക്ഷേത്രത്തില്‍ പോകാന്‍ കഴിയാത്തവര്‍ക്ക് വീട്ടിലും ചെയ്യാം. വീട്ടില്‍ നാരങ്ങാ ദീപം തെളിയിച്ചാല്‍ മാത്രം മതി. എങ്ങനെയാണ് ഇത് ചെയ്യേണ്ടത് എന്നാണ് ഇനി പറയാന്‍ പോകുന്നത്.    

4 /6

നാരങ്ങ രണ്ടായി മുറിച്ച് പുറംതൊലി അകത്തേയ്ക്ക് വരും വിധത്തില്‍ വെയ്ക്കുക. നെയ്യോ എണ്ണയോ ഉപയോഗിച്ച് ഒറ്റനാളം വരുന്ന രീതിയില്‍ കത്തിക്കുക.   

5 /6

1,3,5,7 നാരങ്ങകളില്‍ ഇതേ രീതിയില്‍ ദീപം തെളിയിക്കുക. കടങ്ങള്‍ നീങ്ങാനും ജോലിയിലെ തടസങ്ങള്‍ മാറാനും ഇത് സഹായിക്കും.  

6 /6

വിവാഹ തടസം, രാഹുദോഷം, കേതുദോഷം എന്നിവ മാറാന്‍ 7 ആഴ്ചകളില്‍ മുടങ്ങാതെ ദേവീക്ഷേത്രത്തില്‍ നാരാങ്ങാ ദീപം തെളിയിക്കുക. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola