ധാർ കാർഡിൽ നൽകിയിരിക്കുന്ന വിവരങ്ങൾ സംരക്ഷിക്കാനായി ലോക്ക് ആൻഡ് അൺലോക്ക് ആധാർ എന്ന പുതിയൊരു ഫീച്ചറും UIDAI കൊണ്ട് വന്നിട്ടുണ്ട്.
ഇൻകം ടാക്സ് റിട്ടേൺസ് ഫയൽ ചെയ്യാനുൾപ്പടെ ആധാർ കാർഡ് അത്യാവശ്യമാണ്. നിങ്ങൾക്ക് നിങ്ങളുടെ ആധാർ കാർഡിലെ ഫോട്ടോ മാറ്റണമെങ്കിൽ അടുത്തുള്ള ആധാർ എൻറോൾമെന്റ് സെന്ററിൽ പോയി മാറ്റാൻ കഴിയും. അത് മാത്രമല്ല ആധാർ കാർഡിൽ നൽകിയിരിക്കുന്ന വിവരങ്ങൾ സംരക്ഷിക്കാനായി ലോക്ക് ആൻഡ് അൺലോക്ക് ആധാർ എന്ന പുതിയൊരു ഫീച്ചറും UIDAI കൊണ്ട് വന്നിട്ടുണ്ട്. ആധാർ കാർഡിലെ ചിത്രം എങ്ങനെ മാറ്റാം?
യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ആധാർ എൻറോൾമെൻറ് ഫോം ഡൗൺലോഡ് ചെയ്യുക.
നിങ്ങളുടെ ആധാർ എൻറോൾമെൻറ് സെന്റർ സന്ദർശിച്ച് നിങ്ങളുടെ വിവരങ്ങൾ പൂരിപ്പിച്ച ആധാർ എൻറോൾമെൻറ് ഫോം സമർപ്പിക്കുക.
നിങ്ങൾ അപേക്ഷ സമർപ്പിച്ച് കഴിയുമ്പോൾ ആധാർ എൻറോൾമെൻറ് ഉദ്യോഗസ്ഥർ നിങ്ങളുടെ ഫോട്ടോയെടുക്കും.
ഫോട്ടോയെടുത്ത ആധാർ കാർഡിൽ നിങ്ങളുടെ ചിത്രം മാറ്റാനുള്ള ഫീസായ 25 രൂപയടക്കണം.
അപ്പോൾ നിങ്ങൾക്ക് URN - ഓട് കൂടിയ സ്ലിപ് ലഭിക്കും. ആ URN ഉപയോഗിച്ച് ഫോട്ടോ മാറിയിട്ടുണ്ടോയെന്ന് നിങ്ങൾക്ക് പരിശോധിക്കാം