Energy Drinks: എനർജി ഡ്രിങ്കുകൾക്ക് അത്ര എനർജി പോര! കുടിക്കുന്നവർ ശ്രദ്ധിക്കൂ

ഉന്മേഷം, ഉണർവ്, ഏകാ​ഗ്രത എന്നിവ തൽക്ഷണം വർധിപ്പിക്കാൻ എനർജി ഡ്രിങ്കുകൾ വാങ്ങി കുടിക്കുന്നത് എല്ലാ പ്രായത്തിലുള്ളവരും ശീലമാക്കിയിരിക്കുകയാണ്. നിമിഷനേരത്തേക്ക് ക്ഷീണമകറ്റാനായി പലരും കുടിക്കുന്ന ഈ പാനീയങ്ങൾ തകർക്കുന്നത് തങ്ങളുടെ ആരോ​ഗ്യമാണെന്ന് പലരും അറിയുന്നില്ല എന്നതാണ് വാസ്തവം. 

 

മിക്കവാറും എല്ലാ എനർജി ഡ്രിങ്കുകളിലും തലച്ചോറിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നതിന് വലിയ അളവിൽ കഫീൻ അടങ്ങിയിട്ടുണ്ട്. സ്ഥിരമായി എനര്‍ജി ഡ്രിങ്കുകള്‍ കുടിക്കുന്നവരെ കാത്തിരിക്കുന്നത് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളാണ്. 

 

1 /5

എനർജി ഡ്രിങ്കുകളിലെ ഉയർന്ന പഞ്ചസാരയുടെ അളവ് അമിതവണ്ണത്തിനും ടൈപ്പ്-2 പ്രമേഹത്തിനും സാധ്യത വർധിപ്പിക്കും. എനർജി ഡ്രിങ്കുകൾ നിങ്ങളുടെ ദന്താരോഗ്യത്തെ ബാധിച്ചേക്കാം. ഇതിലടങ്ങിയിരിക്കുന്ന അമിത പഞ്ചസാര പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുന്നു.  

2 /5

എനർജി ഡ്രിങ്കുകൾ പതിവായി കഴിക്കുന്നവരിൽ ഉത്കണ്ഠ, ഉറക്കമില്ലായ്മ, തലക്കറക്കം, നിർജ്ജലീകരണം എന്നിവയുണ്ടാകും. പാനീയത്തിൽ അടങ്ങിയിരിക്കുന്ന ഉയർന്ന കഫീൻ്റെ ഫലമായാണ് ഇത് സംഭവിക്കുന്നത്.  

3 /5

എനർജി ഡ്രിങ്കുകളുടെ അമിത ഉപയോ​ഗം വൃക്കയുടെ  പ്രവര്‍ത്തനത്തെ തന്നെ താളം തെറ്റിക്കുന്നു. എനര്‍ജി ഡ്രിങ്കുകളില്‍ അമിതമായി അടങ്ങിയിരിക്കുന്ന കഫീന്‍, അമിനോ ആസിഡ് തുടങ്ങിയവയാണ് ഇതിന് പിന്നില്‍.  

4 /5

അമിതമായി എനർജി ഡ്രിങ്കുകൾ കുടിക്കുന്നത് ഉയർന്ന രക്ത സമ്മര്‍ദ്ദത്തിന് കാരണമാകുകയും അത് ഹൃദയാഘാതം അല്ലെങ്കിൽ സ്ട്രോക്ക് എന്നീ രോ​ഗങ്ങൾ വരുന്നതിനുള്ള സാധ്യത വർധിപ്പിക്കും.  

5 /5

എനര്‍ജി ഡ്രിങ്കുകള്‍ പതിവാക്കുന്നതിലൂടെ നമ്മള്‍ നമ്മുടെ കരളിനെ തന്നെയാണ് ഇല്ലാതെയാക്കുന്നത്. ഇതിൻ്റെ അമിത ഉപയോ​ഗം മൂലം കരൾ ക്ഷതം, കരൾ വീക്കം, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ കരൾ രോ​ഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.  

You May Like

Sponsored by Taboola