Donald Trumpന് ഇത് ചരിത്ര നിമിഷം..!! White Houseല്‍ മകളുടെ വിവാഹ നിശ്ചയം നടത്തി Trump

1 /5

വൈറ്റ്  ഹൗസില്‍ അവസാന മണിക്കുറുകളും ആഘോഷമാക്കി പ്രസിഡന്‍റ്  ഡൊണാള്‍ഡ് ട്രംപ് (Donald Trump).  ചരിത്ര നിമിഷങ്ങളെന്ന്  ട്രംപ്  ട്വീറ്റിലൂടെ വിശേഷിപ്പിച്ച  ആഘോഷം   ഇളയ മകളായ ടിഫാനി ട്രംപിന്‍റെ വിവാഹ നിശ്ചയമായിരുന്നു

2 /5

ചൊവ്വാഴ്ചയായിരുന്നു  വിവാഹ നിശ്ചയം  നടന്നത്. "നിരവധി നാഴികക്കല്ലുകളും ചരിത്രപരമായ അവസരങ്ങളും ആഘോഷിക്കുന്നതിനും എന്‍റെ കുടുംബത്തോടൊപ്പം വൈറ്റ് ഹൗസില്‍ ഓര്‍മ്മകള്‍ സൃഷ്ടിക്കുന്നതിനും ഇത് ഒരു ബഹുമതിയാണ്,  അടുത്ത അധ്യായത്തിനായി അനുഗ്രഹവും ആവേശവും തോന്നുന്നുവെന്ന കുറിപ്പോടെയാണ് വൈറ്റ് ഹൗസ് കൊളോണേഡില്‍  ഇരുവരും നില്‍ക്കുന്ന ചിത്രത്തിനൊപ്പം മൂത്ത മകള്‍ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്.

3 /5

  ബൗലോസ് തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലും ഇതേ ഫോട്ടോ തന്നെയാണ് പങ്കുവെച്ചിട്ടുള്ളത്. എന്‍റെ  ജീവിതത്തിലെ പ്രണയവുമായി വിവാഹനിശ്ചയം കഴിഞ്ഞു! ഞങ്ങളുടെ അടുത്ത അധ്യായത്തിനായി ഞങ്ങള്‍ ഒരുമിച്ച്‌ കാത്തിരിക്കുന്നുവെന്നും ബൗലോസ് കുറിച്ചു. 

4 /5

Donald Trumpന്‍റെ  രണ്ടാമത്തെ ഭാര്യ മാര്‍ല മാപ്പിള്‍സിന്‍റെ  മകളാണ് ടിഫാനി ട്രംപ് (Tiffany Trump) 27 കാരിയായ  ടിഫാനി ട്രംപ്, നൈജീരിയന്‍ ബില്യണയറായ 23 കാരന്‍ ബൗലോസിനെയാണ്  (Michael Boulos) വിവാഹം കഴിക്കാനൊരുങ്ങുന്നത്.  

5 /5

റിപ്പബ്ലിക്കന്‍ ദേശീയ കണ്‍വെന്‍ഷനില്‍ നടത്തിയ പ്രസംഗത്തില്‍ യുവ വോട്ടര്‍മാരോട് വോട്ട് അഭ്യര്‍ത്ഥിച്ച ടിഫാനി ട്രംപ് തന്‍റെ  പിതാവിന്‍റെ  തിരഞ്ഞെടുപ്പ്  പ്രചാരണത്തിനായി ഇറങ്ങിയത് ഏറെ  ശ്രദ്ധിക്കപ്പെട്ടു.  ഒക്ടോബറില്‍ നടന്ന  "ട്രംപ് പ്രൈഡ്" പരിപാടിയില്‍ ടിഫാനി ട്രംപ് നടത്തിയ പ്രസ്താവനകള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അവിടെ അവര്‍ മാധ്യമങ്ങളെ വിമര്‍ശിക്കുകയും ട്രംപിനെക്കുറിച്ച്‌ ഉയര്‍ന്ന ആരോപണങ്ങളെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.  

You May Like

Sponsored by Taboola