ഹിമാലയന്‍റെ വില വീണ്ടും വ‌ർധിപ്പിച്ച് Royal Enfield

രണ്ട് മാസം തികയും മുമ്പ് ഹിമാലയന്റെ വില വീണ്ടും വർധിപ്പിച്ച് റോയൽ എൻഫീൽഡ്

ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്‍റെ ഇന്ത്യയിലെ Adventure Touring മോട്ടോർസൈക്കിളായ ഹിമാലയന്റെ വില വീണ്ടും വ‌ർധിപ്പിച്ചു. ബൈക്കിന്‍റെ പരിഷ്‍കരിച്ച variant ഈ വർഷം ഫെബ്രുവരിയിലാണ് വിപണിയിലെത്തിയത്. 10,000 രൂപയോളം ഓരോ പതിപ്പുകൾക്കും വില കൂട്ടിയാണ് 2021 ഹിമാലയൻ വിപണിയിലെത്തിയത്. ആറ് മാസങ്ങൾക്ക് ശേഷം ജൂലൈയിൽ ഹിമാലയന്റെ വില 4,600 രൂപയോളം റോയൽ എൻഫീൽഡ് വർധിപ്പിച്ചിരുന്നു. ഇതിന് രണ്ട് മാസം തികയും മുമ്പ് ഹിമാലയന്റെ വില വീണ്ടും വർധിപ്പിച്ചിരിക്കുകയാണ് റോയൽ എൻഫീൽഡ്

1 /4

ഇത്തവണ 5000 രൂപയോളമാണ് റോയൽ എൻഫീൽഡ് ഹിമാലയന്റെ വില വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ 2.05 ലക്ഷം മുതൽ ആരംഭിച്ചിരിക്കുന്ന ഹിമാലയന്റെ എക്‌സ്-ഷോറൂം വില 2.10 ലക്ഷമായി ഉയർന്നു.

2 /4

411 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് 2021 ഹിമാലയന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 6,500 rpm-ൽ പരമാവധി 24.3 bhp കരുത്തും 4,000- 4,500 rpm-ൽ 32 Nm ടോർക്കും ഉത്പാദിപ്പിക്കും. 

3 /4

ഫൈവ് സ്പീഡ് ഗിയർബോക്സ് ട്രാന്‍സ്‍മിഷനുള്ള 2021 ഹിമാലയൻ ലേക് ബ്ലൂ, ഗ്രേവൽ ഗ്രേ, റോക്ക് റെഡ്, ഗ്രാനൈറ്റ് ബ്ലാക്ക്, മിറേജ് സിൽവർ, പൈൻ ഗ്രീൻ എന്നീ ആറ് കളർ ഓപ്ഷനുകളാണ് ലഭിക്കുക. ട്രിപ്പർ നേവി​ഗേഷൻ സംവിധാനവും ഹിമാലയൻ മോഡലുകളിൽ വരുന്നുണ്ട്. 

4 /4

നിലവിലെ കണക്കുകളനുസരിച്ച് ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന അഡ്വഞ്ചർ-ടൂറർ മോട്ടോർസൈക്കിളുകളിൽ ഒന്നാണ് ഹിമാലയൻ. 

You May Like

Sponsored by Taboola