Cranberries Health Benefits: ആൻ്റിഓക്സിഡൻ്റുകളാൽ സമ്പന്നമായ ക്രാൻബെറികൾ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്നത് വഴി ശരീരത്തിലെ വീക്കം കുറയ്ക്കുന്നു.
ഭക്ഷണത്തിൽ ക്രാൻബെറി ചേർക്കുന്നത് വഴി ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
ക്രാൻബെറികൾ മൂത്രനാളിയിലെ അണുബാധ തടയാൻ സഹായിക്കുന്നു.
ആൻ്റിഓക്സിഡൻ്റുകളാൽ സമ്പന്നമായ ക്രാൻബെറികൾ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്നു.
ക്രാൻബെറികൾ പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.
ക്രാൻബെറിയിൽ ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെ സഹായിക്കുന്നു.
ക്രാൻബെറിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്നു.