Electricity Bill: കറണ്ട് ബില്‍ കണ്ട് ഷോക്കായോ? ചെലവ് ചുരുക്കാൻ ഇതാ ചില സിമ്പിൾ ടിപ്സ്

വേനൽക്കാലത്ത് സാധാരണയായി വൈദ്യുതി ബിൽ കൂടുതലായിരിക്കും. ഇപ്പോൾ മിക്ക വീടുകളിലും ധാരാളം വീട്ടുപകരണങ്ങൾ ഉണ്ട്. അതിനാൽ തന്നെ സാധാരണ നിലയിൽ വൈദ്യുതി ബില്ലും കൂടുതലായിരിക്കും.

 

Simple Tips to Reduce Your Electricity Bills: വൈദ്യുതി ബിൽ നിയന്ത്രിച്ച് നിർത്താൻ വീടുകളിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം. 

1 /6

പഴയ രീതിയിലുള്ള ബൾബുകളെ അപേക്ഷിച്ച് എൽഇഡി ബൾബുകൾക്ക് വൈദ്യുതിയുടെ ഉപയോഗം കുറവാണ്. അതുകൊണ്ട് വീട്ടിൽ ഇവ ഉപയോഗിച്ചാൽ പണം ലാഭിക്കാം. കൂടാതെ, അവ വളരെക്കാലം ഉപയോഗിക്കുകയും ചെയ്യാം.     

2 /6

വീട്ടിലെ ചില ഇലക്ട്രോണിക്സ് വസ്തുക്കളും ഗാഡ്‌ജെറ്റുകളും ഉപയോഗിക്കാത്തപ്പോൾ പോലും വൈദ്യുതി ഉപയോഗിക്കാറുണ്ട്. അതിനാൽ ഉപയോഗിക്കാത്ത ഇലക്ട്രോണിക്സ് വസ്തുക്കൾ പ്ലഗ്ഗിൽ നിന്ന് നീക്കം ചെയ്യുന്നതാണ് നല്ലത്.    

3 /6

ധാരാളം വൈദ്യുതി എടുക്കുന്ന കുറഞ്ഞ കാര്യക്ഷമതയുള്ള ഉൽപ്പന്നങ്ങൾ വാങ്ങുന്നത് ഒഴിവാക്കുക. പകരം,  അൽപ്പം വില കൂടുതലാണെങ്കിലും കൂടുതൽ കാര്യക്ഷമമായ ഗൃഹോപകരണങ്ങൾ വാങ്ങുന്നതാണ് നല്ലത്.   

4 /6

നനഞ്ഞ വസ്ത്രങ്ങളോ മുടിയോ ഉണക്കാൻ ഡ്രയർ ഉപയോഗിക്കരുത്. പകരം അത് വെയിലത്ത് തന്നെ ഉണക്കിയെടുക്കുക. ഇത് അധികമായി വൈദ്യുതി പ്രവർത്തിപ്പിക്കുന്നത് തടയും.    

5 /6

അമിതമായ വൈദ്യുതി ഉപഭോഗം ഒഴിവാക്കാൻ വീട്ടിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നത് നല്ലതാണ്. തുടക്കത്തിൽ പണം ചിലവാക്കേണ്ടി വരുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളുടെ വൈദ്യുതി ബിൽ വലിയ രീതിയിൽ കുറയ്ക്കാൻ ഇത് സഹായിക്കും.    

6 /6

വൈദ്യുതി ലാഭിക്കാൻ നിങ്ങളുടെ കുടുംബത്തെയും പഠിപ്പിക്കുക. ആളില്ലാത്ത സമയത്ത് അനാവശ്യമായി ലൈറ്റുകളും ഫാനുകളും പ്രവർത്തിപ്പികക്കാതിരിക്കുക എന്നത് ഏറെ പ്രധാനമാണ്. 

You May Like

Sponsored by Taboola