സംസ്കരിച്ച ഭക്ഷണം, ഉയർന്ന അളവിൽ സോഡിയം അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ഹൃദയത്തിന് അപകടകരമാണ്.
ഹൃദയത്തിന്റെ ആരോഗ്യം മികച്ചതാക്കാൻ ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്.
ശരീരത്തിൽ കൊളസ്‌ട്രോളിൻ്റെ അളവ് വർധിക്കുന്നതും ഉയർന്ന രക്തസമ്മർദ്ദവും ഹൃദയാഘാത സാധ്യതയിലേക്കും മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം.
ഒലിവ് ഓയിലിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ കൂടുതലാണ്, ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. ഇത് എൽഡിഎൽ (മോശം കൊളസ്ട്രോൾ) അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
ലയിക്കുന്ന നാരുകൾ അടങ്ങിയ ഓട്‌സ് കൊളസ്ട്രോൾ കുറയ്ക്കുന്നതിനും രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് ആരോഗ്യകരമായി നിലനിർത്തുന്നതിനും സഹായിക്കുന്നു.
വെളുത്തുള്ളി കഴിക്കുന്നത് ഹൃദ്രോഗത്തിനുള്ള പ്രധാന അപകട ഘടകമായ ഹൈപ്പർടെൻഷൻ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഉയർന്ന അളവിൽ സോഡിയം അടങ്ങിയ ഭക്ഷണങ്ങൾക്ക് പകരം നട്സും പരിപ്പുകളും പയർ വർഗങ്ങളും കഴിക്കുന്നത് ഗുണം ചെയ്യും.