Healthy Summer Drinks: രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാതെ വേനൽക്കാലത്ത് കഴിക്കാവുന്ന മികച്ച പാനീയങ്ങൾ ഇതാ.
പ്രമേഹമുള്ളവർക്ക് തക്കാളി ജ്യൂസ് ഒരു മികച്ച തിരഞ്ഞെടുപ്പാണ്. തക്കാളി ജ്യൂസ് കുടിക്കുന്നത് ഹൃദയാരോഗ്യത്തിനും പ്രമേഹത്തെ പ്രതിരോധിക്കാനും സഹായിക്കും.
ചീര, വെള്ളരിക്ക, ഗ്രീൻ ആപ്പിൾ, ഇഞ്ചി, നാരങ്ങ നീര് എന്നിവ ചേർത്ത് ഗ്രീൻ ജ്യൂസ് തയ്യാറാക്കി കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. ധാതുക്കൾ, വിറ്റാമിനുകൾ, ആൻ്റിഓക്സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണിത്.
ബ്ലൂബെറിയും തുളസിയിലയും നാരങ്ങനീരും വെള്ളവും ചേർത്ത് കഴിക്കുന്നത് ഉന്മേഷദായകമാണ്. നാരുകൾ ധാരാളമായി അടങ്ങിയ ഈ പാനീയം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നു.
പുതിന, നാരങ്ങ നീര്, വെള്ളരിക്ക എന്നിവ ചേർത്ത് പാനീയം തയ്യാറാക്കി കുടിക്കുന്നത് പ്രമേഹരോഗികൾക്ക് ഗുണം ചെയ്യും. വെള്ളരിക്കയിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
ഐസ് കോഫിയും ബദാം മിൽക്കും കഴിക്കുന്നത് ഉന്മേഷം ലഭിക്കാൻ സഹായിക്കും. ലാക്ടോസ് അലർജിയുള്ളവർക്ക് ബദാം മിൽക്ക് മികച്ചതാണ്.