ആപ്പിളിന്റെ ഗുണങ്ങളെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.. നമ്മുടെ ശരീരത്തിന് ആവശ്യമായ പല പോഷകങ്ങളും അടങ്ങിയ ആപ്പിൾ ദിവസവും ഒരെണ്ണം കഴിക്കുന്നതിലൂടെ നമുക്ക് ഡോക്ടറെ ജീവിതത്തിൽ നിന്നും ഒരു പരിധി വരെ അകറ്റി നിർത്താൻ സാിക്കുമെന്നാണ് ആരോഗ്യവിദഗ്ധരും പല പഠനങ്ങളും പറയുന്നത്.
അത്തരത്തിൽ തന്നെയാണ് ആപ്പിളിൽ നിന്നും നിർമ്മിക്കുന്ന ആപ്പിൾ സിഡർ വിനാഗിരിയും.
നാം അനുഭവിക്കുന്ന പല ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരം ആപ്പിൾ സിഡർ വിനാഗിരിയിലുണ്ട് എന്ന് പല ആരോഗ്യ ഗവേഷണങ്ങളും തെളിയിക്കുന്നു.
ദഹനം വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ സി എന്നിവയും ഹൃദയത്തിന് ആരോഗ്യമുള്ള ഘടകങ്ങളും ആപ്പിൾ സിഡർ വിനഗിരിയിൽ അടങ്ങിയിട്ടുണ്ട്.
ശരീരഭാരം കുറയ്ക്കുക, ദഹനം മെച്ചപ്പെടുത്തുക, രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുക, ചീത്ത കൊളസ്‌ട്രോൾ ചികിത്സിക്കുക തുടങ്ങിയ പ്രശ്‌നങ്ങൾ ആപ്പിൾ സിഡെർ വിനെഗറിന്റെ ഉപയോഗത്തിലൂടെ ഒരു പരിധി വരെ കുറയ്ക്കാൻ കഴിയും.
ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ ആപ്പിൾ സിഡെർ വിനെഗരി ചേർത്ത് കഴിക്കുന്നത് പല ഗുണങ്ങളും നൽകും. അതിൽ അൽപ്പം തേൻ ചേർക്കുന്നത് വളരെ നല്ലതാണ്. സലാഡുകളിൽ പുതിയ രുചി കൊണ്ടുവരാൻ പലരും ഇത് സാലഡ് സോസ് ആയും ഉപയോഗിക്കുന്നു.
എന്നിരുന്നാലും ആപ്പിൾ സിഡർ വിനഗർ അമിതമായി കഴിക്കരുത്. ഇത് അസിഡിറ്റി പ്രശ്നങ്ങൾ വർദ്ധിപ്പിക്കാൻ കാരണമാകുന്നു.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ജനപ്രിയ കുറിപ്പടികളുടെയും മാധ്യമ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ്. Zee MALAYALAM NEWS ഇത് ധാർമ്മികമായി അംഗീകരിക്കുന്നില്ല. ഉപയോഗിക്കുന്നതിന് മുമ്പ് ഒരു തവണ ഡോക്ടറെ സമീപിക്കുക.