മനുഷ്യശരീരത്തിന് ആവശ്യമായ ഒട്ടനവധി ഔഷധഗുണങ്ങളുള്ള ഒരു ഇലക്കറിയാണ് ചുവന്ന ചീര. പച്ച ചീരയുടെ നിഴലിൽ പലപ്പോഴും ചുവന്ന ചീരയുടെ മേന്മ മറയ്ക്കപ്പെടാറുണ്ട്.
പ്രതിരോധശേഷി നിലനിർത്താനും ശരീരത്തിന്റെ ക്ഷീണമകറ്റാനും തുടങ്ങി ചീര കഴിക്കുന്നത് കൊണ്ട് നിരവധ ആരോഗ്യഗുണങ്ങളാണ് ലഭിക്കുന്നത്. നിങ്ങളുടെ ഭക്ഷണത്തിൽ ചുവന്ന ചീര ഉൾപ്പെടുത്തേണ്ടതിൻ്റെ ആവശ്യകത ഇവയാണ്.
ചുവന്ന ചീരയിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിൻ എന്ന നിറം നൽകുന്ന ആൻ്റിഓക്സിഡൻ്റുകൾ ഹൃദ്രോഗം, പ്രമേഹം, കാൻസർ തുടങ്ങിയ രോഗങ്ങൾ വരുന്നതിൻ്റെ സാധ്യതകൾ കുറയ്ക്കും.
വിറ്റാമിൻ സി ധാരാളമടങ്ങിയ ചുവന്ന ചീര കഴിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാൻ ചീര കഴിക്കുക.
ചുവന്ന ചീരയിൽ ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നു. ഇത് മലവിസർജ്ജനം സുഗമമാക്കുകയും മലബന്ധത്തെ തടയുകയും ചെയ്യുന്നു. ചുവന്ന ചീര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ ദഹനവ്യവസ്ഥയെ സുഗമമായി നിലനിർത്താൻ സഹായിക്കും.
ചുവന്ന ചീര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തെ സഹായിക്കുന്നു. ചീരയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ കെ, കാത്സ്യം എന്നിവയാണ് ഇതിന് സഹായിക്കുന്നത്.
ചുവന്ന ചീരയിൽ ക്ലോറോഫിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കി കരളിൻ്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)