മഴക്കാലത്ത് ആരോഗ്യ സംരക്ഷണത്തിന് പ്രത്യേകം ശ്രദ്ധ നൽകേണ്ടതുണ്ട്. കാരണം, ഈ സമയം അണുബാധകൾ വർധിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്.
പോഷകങ്ങളാൽ സമ്പന്നമായ സോയ ചങ്ക്സ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും.
പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ സോയ ചങ്ക്സ് ജലദോഷം, ചുമ, ശ്വാസകോശ പ്രശ്നങ്ങൾ എന്നിവയെ ചെറുക്കുന്നു.
സോയ ചങ്ക്സ് ഇരുമ്പിൻറെ മികച്ച ഉറവിടമാണ്. ഇത് വിളർച്ച, ക്ഷീണം എന്നിവയെ ചെറുക്കുന്നു.
സോയ ചങ്ക്സിലെ ഫൈബർ ദഹനത്തിന് മികച്ചതാണ്. ഇത് കുടലിൻറെ ആരോഗ്യം മികച്ചതാക്കുന്നു.
ഇവയ്ക്ക് ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് സന്ധിവേദന കുറയ്ക്കാൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് മികച്ചതാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)