ആരോഗ്യത്തിന് ഗുണകരമായ നാരുകളാലും പോഷകങ്ങളാലും സമ്പന്നമാണ് വെള്ളരിക്ക.
ആരോഗ്യത്തിന് ഗുണകരമായ നാരുകളാലും പോഷകങ്ങളാലും സമ്പന്നമാണ് വെള്ളരിക്ക. മാത്രവുമല്ല, ജലത്തിന്റെ അളവ് കൂടുതലുള്ള ഒരു പച്ചക്കറി കൂടിയാണിത്. രാത്രിയിൽ വെള്ളരിക്ക കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യനേട്ടങ്ങൾ എന്തൊക്കെയെന്ന് നോക്കാം....
രാത്രി വെള്ളരിക്ക കഴിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താനും ദഹനവും മറ്റ് ശാരീരിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കും.
വെള്ളരിക്ക കലോറി കുറഞ്ഞ ലഘുഭക്ഷണമാണ്. ശരീരഭാരം കൂട്ടാത്തെ രാത്രിയിലെ വിശപ്പ് ശമിപ്പിക്കാൻ ഇവ സഹായിക്കുന്നു.
വെള്ളരിക്കയിൽ അടങ്ങിയിട്ടുള്ള നാരുകൾ ദഹന വ്യവസ്ഥയെ മെച്ചപ്പെടുത്തുകയും വയറു വേദന വരാതെ കാക്കുകയും ചെയ്യുന്നു.
വെള്ളരിക്ക വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ തുടങ്ങിയ ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ്. ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കുന്നു.
വെള്ളരിക്കയിലെ നാരുകളും വെള്ളവും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു. മഗ്നീഷ്യം പേശികളെ വിശ്രമിക്കാനും മികച്ച ഉറക്കം നൽകാനും സഹായിക്കും.
വെള്ളരിക്കയിലെ ആന്റി- ഇൻഫ്ലമേറ്ററി ഗുണങ്ങൾ ആരോഗ്യം മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനും സഹായിക്കും.(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)