Almond Oil: ബദാം ഓയിൽ കഴിച്ചാൽ എന്താണ് ഗുണം? അറിയാം ഇക്കാര്യങ്ങൾ

ബദാം ഓയിലിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. എന്നാൽ, ഇത് മിതമായ അളവിൽ ഉപയോഗിക്കേണ്ടത് പ്രധാനമാണ്.

  • Aug 15, 2024, 19:33 PM IST
1 /6

ബദാം ഓയിൽ ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ഹൃദയാരോഗ്യം, ശ്വസാകോശാരോഗ്യം, ചർമ്മത്തിൻറെയും മുടിയുടെയും ആരോഗ്യം എന്നിവയ്ക്ക് ബദാം ഓയിൽ മികച്ചതാണ്.

2 /6

ആരോഗ്യകരമായ കൊഴുപ്പുകളും ആൻറി ഓക്സിഡൻറുകളും അടങ്ങിയ ബദാം ഓയിൽ തലച്ചോറിൻറെ പ്രവർത്തനത്തിനും ഓർമ്മശക്തി വർധിപ്പിക്കുന്നതിനും ഗുണം ചെയ്യുന്നു.

3 /6

ബദാം ഓയിലിൽ ഉയർന്ന അളവിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.

4 /6

ബദാം ഓയിലിൽ അടങ്ങിയിരിക്കുന്ന മോണോ സാച്ചുറേറ്റഡ്, പോളി അൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാനും സഹായിക്കുന്നു. ഇത് ഹൃദയാരോഗ്യം മികച്ചതാക്കുന്നു.

5 /6

ബദാം ഓയിലിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ ദഹനം മികച്ചതാക്കുകയും ദഹനസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു.

6 /6

ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola