നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ഈന്തപ്പഴം. ഇത് പ്രകൃതിദത്തമായ പഞ്ചസാരയുടെ ഉറവിടമാണ്. ഇത് ശരീരത്തിന് ആവശ്യമായ ഊർജം പ്രദാനം ചെയ്യുന്നു.
കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ ഈന്തപ്പഴത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.
പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ഈന്തപ്പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം വർധിപ്പിക്കുന്നു.
ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ഈന്തപ്പഴം. ഇത് ഊർജ്ജം വർധിപ്പിക്കാൻ സഹായിക്കുന്നു.
ഈന്തപ്പഴത്തിൽ ഉയർന്ന അളവിൽ നാരുകൾ അതിൽ അടങ്ങിയിരിക്കുന്നു. ഇത് ആരോഗ്യകരമായ ദഹനം പ്രോത്സാഹിപ്പിക്കുന്നു.
വിറ്റാമിനുകൾ, നാരുകൾ, ധാതുക്കൾ തുടങ്ങിയ അവശ്യ പോഷകങ്ങളാൽ സമ്പന്നമാണ് ഈന്തപ്പഴം.