മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന കാര്യം എല്ലാവർക്കും അറിയാം. മദ്യപാനം കരളിനെ ദോഷകരമായി ബാധിക്കും.
Food For Healthy Liver: പതിവായി മദ്യം കഴിക്കുന്നവരുടെ കരൾ ദുർബലമാകും. എത്രയും വേഗം മദ്യപാനം ഉപേക്ഷിച്ച് ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരേണ്ടത് അത്യാവശ്യമാണ്.
ശരീരത്തിലെ പ്രധാന അവയവമായ കരളിനെ സംരക്ഷിക്കാൻ എന്തൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടതെന്ന് നോക്കാം.
ഓട്സ്: ഭക്ഷണത്തിൽ നാരുകൾ ഉൾപ്പെടുത്തണമെങ്കിൽ ഓട്സ് കഴിക്കുന്നത് ഗുണകരമാണ്. കരളിനെ ആരോഗ്യകരമായി നിലനിർത്തുന്നതിൽ ഓട്സിന് പ്രധാന പങ്ക് വഹിക്കാൻ കഴിയും. പ്രഭാതഭക്ഷണത്തിലാണ് ഓട്സ് ഉൾപ്പെടുത്തേണ്ടത്.
ഗ്രീൻ ടീ: ദിവസവും രണ്ട് നേരം ഗ്രീൻ ടീ കുടിച്ചാൽ കരളിലെ ക്യാൻസർ വരെ തടയാൻ കഴിയുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. എന്നാൽ, ഗ്രീൻ ടീ അമിതമായി കുടിക്കാനും പാടില്ല. അല്ലാത്തപക്ഷം അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
ഇലക്കറികൾ: ഇലക്കറികൾ സ്ഥിരമായി കഴിച്ചാൽ അത് ശരീരത്തിനും കരളിനും ധാരാളം ഗുണങ്ങൾ നൽകും. അതിനാൽ ഭക്ഷണത്തിൽ ഉലുവ, ചീര, കാബേജ് എന്നിവ ഉൾപ്പെടുത്തുക.
മുന്തിരി: സ്ഥിരമായി മുന്തിരി കഴിച്ചാൽ കരൾ ആരോഗ്യകരമായി നിലനിർത്താൻ സാധിക്കും. ഏതാനും ദിവസങ്ങൾക്കുള്ളിൽ അതിൻ്റെ ഫലം ശരീരത്തിൽ ദൃശ്യമാകും. കരളിൻ്റെ പ്രവർത്തനം സാധാരണ നിലയിലാകുകയും ചെയ്യും.
ഒലിവ് ഓയിൽ: ഇന്ത്യയിൽ എണ്ണമയമുള്ള ഭക്ഷണങ്ങളുടെ ഉപയോഗം കൂടുതലാണ്. ഇതുമൂലം കരൾ ദുർബലമാകാൻ തുടങ്ങും. അതിനാൽ, നിങ്ങൾ ആരോഗ്യകരമായ പാചക എണ്ണ മാത്രം ഉപയോഗിക്കേണ്ടത് പ്രധാനമാണ്. ഒലീവ് ഓയിൽ ആണ് ഇതിനുള്ള ഏറ്റവും മികച്ച ഓപ്ഷൻ. (Disclaimer : ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല.)