Rashmika Mandanna: പുഷ്പ 2 മുതൽ ആനിമൽ വരെ; രശ്മിക മന്ദാനയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ

നിരവധി ആരാധകരുള്ള നടിയാണ് രശ്മിക മന്ദാന. തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

വിജയ് നായകാനായ വാരിസ് ആണ് രശ്മികയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

1 /4

പുഷ്പ 2 - രശ്മിക മന്ദാനയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് പുഷ്പ 2. പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. അല്ലു അർജുൻ നായകനായ ചിത്രത്തിൽ ഫഹദ് ഫാസിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പുഷ്പ 2 ദി റൂൾ എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്റെ ആദ്യ ഭാ​ഗം വമ്പൻ ഹിറ്റ് ആയിരുന്നു. പുഷ്പ 2 2023 ഓ​ഗസ്റ്റിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.

2 /4

ആനിമൽ - റൺബീർ കപൂർ നായകനാകുന്ന ചിത്രമാണ് ആനിമൽ. സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായിക രശ്മിക മന്ദാനയാണ്. ചിത്രം 2023 ഓ​ഗസ്റ്റിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.

3 /4

വിഎൻആർട്രിയോ - നിതിൻ നായകനാകുന്ന ചിത്രത്തിൽ രശ്മികയാണ് നായിക. രശ്മികയുടെ പിറന്നാളിനോട് അനുബന്ധിച്ച് അണിയറക്കാർ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. വെങ്കി കുടുമലയാണ് സംവിധായകൻ.

4 /4

റെയിൻബോ - മലയാളി താരം ദേവ് മോഹൻ ആണ് ചിത്രത്തിൽ നായകൻ. രശ്മികയാണ് നായിക അടുത്തിടെയാണ് ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ നടന്നത്.

You May Like

Sponsored by Taboola