Mohanlal Upcoming Movies: എമ്പുരാൻ മുതൽ വൃഷഭ വരെ; ആരാധകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രങ്ങൾ

ആരാധകർ കാത്തിരിക്കുന്ന നിരവധി മോഹൻലാൽ ചിത്രങ്ങളുണ്ട്. എമ്പുരാൻ, മോഹൻലാൽ 360 തുടങ്ങി ഒട്ടനവധി ചിത്രങ്ങൾ താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. 

 

മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് പിറന്നാളാണ്. ലോകത്തിന്റെ വിവിധ ഭാ​ഗത്ത് നിരവധി ആരാധകരാണ് മോഹൻലാലിനുള്ളത്. മലയാളികൾ മാത്രമല്ല, മറ്റ് ഭാഷകളിൽ പോലും താരത്തിന് നിരവധി ആരാധകരാണുള്ളത്. പിറന്നാൾ ദിനത്തിൽ സിനിമ, രാഷ്ട്രീയ മേഖലയിൽ നിന്നുള്ള നിരവധി പേർ അദ്ദേഹത്തിന് ആശംസകൾ അറിയിച്ചു. എമ്പുരാൻ ഉൾപ്പെടെ നിരവധി ചിത്രങ്ങൾ മോഹൻലാലിന്റേതായി വരാനിരിക്കുന്നു.

 

1 /6

എമ്പുരാൻ: ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായ എമ്പുരാൻ അണിയറയിൽ ഒരുങ്ങുകയാണ്. നിലവിൽ തിരുവനന്തപുരത്ത് ചിത്രത്തിന്റെ ഷൂട്ട് നടക്കുകയാണ്. മോഹൻലാലിനൊപ്പം മഞ്ജു വാര്യർ, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമ്മൂട്, ഷറഫുദ്ദീൻ, ഷൈൻ ടോം ചാക്കോ എന്നിവരും രണ്ടാം ഭാ​ഗത്തിലുണ്ടാകും. ഇന്ത്യ കൂടാതെ മറ്റ് ആറ് രാജ്യങ്ങളിൽ കൂടി സിനിമയുടെ ചിത്രീകരണം നടക്കും. മുരളി ​ഗോപിയാണ് എമ്പുരാന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.    

2 /6

റാം: മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് റാം. 2020 ൽ പ്രഖ്യാപിച്ച ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഇതുവരെ പൂർത്തിയായിട്ടില്ല. തെന്നിന്ത്യന്‍ സുന്ദരി തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇന്ദ്രജിത്ത് സുകുമാരന്‍, ആദില്‍ ഹുസൈന്‍, ദുര്‍ഗ കൃഷ്ണ, സായ്കുമാര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.     

3 /6

ബറോസ്: മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. മോഹന്‍ലാല്‍ തന്നെ ടൈറ്റില്‍ വേഷത്തിലെത്തുന്ന ചിത്രം 3ഡിയിലാണ് ഒരുങ്ങുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാ​ഗ്രഹകൻ. ജിജോ പുന്നോസിന്‍റെ തിരക്കഥയില്‍ ആരംഭിച്ച ചിത്രം ഇടയ്ക്ക് നിന്നുപോകുകയും പിന്നീട് ടി.കെ രാജീവ് കുമാറും മോഹന്‍ലാലും ചേര്‍ന്ന് പുതിയ തിരക്കഥ ഒരുക്കുകയുമായിരുന്നു. നവോദയയുമായി സഹകരിച്ചാണ് ഈ ബിഗ് ബജറ്റ് സിനിമ യാഥാര്‍ത്ഥ്യമാക്കുന്നത്. ആശിര്‍വാദ് സിനിമാസ് ആണ് പ്രധാന നിര്‍മാതാക്കള്‍. മറ്റ് ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കുമെന്നാണ് വിവരം. ഓണം റിലീസായി ചിത്രം എത്തുമെന്നാണ് വിവരം.  

4 /6

മോഹൻലാൽ 360: മോഹൻലാലിന്റെ 360ാമത് ചിത്രമാണിത്. വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. തരുൺ മൂർത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചിട്ടില്ല.  

5 /6

വൃഷഭ: നന്ദ കിഷോർ ഒരുക്കുന്ന ചിത്രമാണ് വൃഷഭ. എക്ത കപൂറിന്റെ ബാലാജി ഫിലിംസും കണക്ട് മീഡിയ, എവിഎസ് സ്റ്റുഡിയേസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്ന. ഈ വർഷം തന്നെ ചിത്രം റിലീസ് ചെയ്തേക്കും.  

6 /6

കണ്ണപ്പ: പ്രഭാസിനെ നായകനാക്കി മുകേഷ് കുമാർ സിം​ഗ് ഒരുക്കുന്ന ചിത്രമാണ് കണ്ണപ്പ. ചിത്രത്തിൽ മോഹൻലാൽ ഒരു പ്രധാന വേഷം ചെയ്യുന്നു  

You May Like

Sponsored by Taboola