മുടികൊഴിച്ചിൽ തടയാൻ ഈ അഞ്ച് ഭക്ഷണങ്ങൾ കഴിക്കാം...

ഭൂരിഭാ​ഗം ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. മുടികൊഴിച്ചിലിന് പിന്നിൽ പല കാരണങ്ങളും ഉണ്ട്. ഹോർമോൺ വ്യതിയാനം മുതൽ വെള്ളം മാറി കുളിക്കുന്നത് വരെ മുടികൊഴിച്ചിലിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. ഒരു പരിധി വരെ ഭക്ഷണശീലവും മുടികൊഴിച്ചിലുമായി ബന്ധപ്പെട്ടിരിക്കുന്നു.

  • Apr 09, 2022, 12:52 PM IST

മുടിയുടെ ആരോ​ഗ്യത്തിന് ​ഗുണകരമായ ഭക്ഷണശീലം പിന്തുടരുന്നത് വഴി മുടികൊഴിച്ചിൽ ഒരു പരിധി വരെ തടയാൻ സാധിക്കും. മുടി നന്നായി വളരുന്നതിനും ആരോ​ഗ്യത്തോടെയിരിക്കുന്നതിനും ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

 

 

1 /5

തണ്ണിമത്തൻ ഉയർന്ന ജലാംശവും കുറഞ്ഞ കലോറിയും തണ്ണിമത്തനെ വളരെ ആരോ​ഗ്യപ്രദമാക്കുന്നു. രക്തചംക്രമണം വർധിപ്പിക്കുന്നതിനും മുടിയുടെ വളർച്ചയ്ക്കും തണ്ണിമത്തൻ വളരെ നല്ലതാണ്.

2 /5

ബെറിപ്പഴങ്ങൾ ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണ് ബെറിപ്പഴങ്ങൾ. ബെറിപ്പഴങ്ങളിൽ വൈറ്റമിൻ സിയും ധാരാളമായി അടങ്ങിയിരിക്കുന്നു. വൈറ്റമിൻ സി മുടിയുടെ ആരോ​ഗ്യത്തിന് നല്ലതാണ്.  സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി എന്നിവയാണ് ബെറിപ്പഴങ്ങൾ.

3 /5

തെെര് മുടിയുടെ ആരോ​ഗ്യത്തിന് തൈര് വളരെ മികച്ചതാണെന്ന് പഠനങ്ങൾ പറയുന്നു. തെെര് മുടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. തൈരിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിരിക്കുന്നു. തൈരിൽ വൈറ്റമിൻ ബിയും അടങ്ങിയിട്ടുണ്ട്. തലയോട്ടിയിലേക്കുള്ള രക്തയോട്ടം ഉത്തേജിപ്പിക്കാൻ വൈറ്റമിൻ ബി സഹായിക്കുന്നു.

4 /5

മാമ്പഴം പഴങ്ങളുടെ രാജാവെന്നാണ് മാമ്പഴം വിശേഷിപ്പിക്കപ്പെടുന്നത്. മാമ്പഴത്തിന്റെ ​ഗുണങ്ങൾ തന്നെയാണ് ഈ വിശേഷണത്തിന് ആധാരം. നിരവധി പോഷകങ്ങളാൽ സമ്പന്നമാണ് മാമ്പഴും. മുടിയുടെ ആരോ​ഗ്യകരമായ വളർച്ചയ്ക്കും മാമ്പഴം വളരെ നല്ലതാണ്. മാമ്പഴത്തിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ എ മുടിയിൽ സ്വാഭാവിക ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. വൈറ്റമിൻ സിയും ഇയും കാത്സ്യവും ഫോളേറ്റും മുടിയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് സഹായിക്കുന്നു.

5 /5

മത്സ്യം ഒമേഗ 3 ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ് മത്സ്യം. തലയോട്ടിയിലെ കോശങ്ങളെ പോഷിപ്പിക്കുന്നതിന് ഒമേ​ഗ 3 ഫാറ്റി ആസിഡ് സഹായിക്കുന്നു. മുടി നീളമുള്ളതും ശക്തിയുള്ളതുമാകും.

You May Like

Sponsored by Taboola