ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ രാശിമാറുമ്പോൾ, അല്ലെങ്കിൽ ഗ്രഹങ്ങൾ കൂടിച്ചേരുമ്പോൾ ശുഭകരവും അശുഭകരവുമായ യോഗകൾ രൂപപ്പെടുന്നു. അത്തരത്തിലൊരു യോഗം ഇന്ന് രൂപപ്പെടുകയാണ്. ഗുരു പുഷ്യ യോഗം, ഇത് വളരെ ശുഭകരമായ യോഗയാണ്.
ജ്യോതിഷത്തിൽ ശുഭകരമായി കണക്കാക്കുന്ന ഗുരു പുഷ്യയോഗം ഒരു വ്യക്തിക്ക് അഭിവൃദ്ധിയും ഭാഗ്യവും നൽകുന്നു. വ്യാഴം കർക്കടക രാശിയിൽ സഞ്ചരിക്കുമ്പോഴാണ് ഈ യോഗ രൂപപ്പെടുന്നത്.
മേടം, ഇടവം, മിഥുനം, ചിങ്ങം രാശികളിൽ ഗുരു പുഷ്യ യോഗത്തിന്റെ നല്ല ഫലങ്ങൾ ഉണ്ടാകും.
മേടം - ഭൗതിക സുഖങ്ങൾ വർധിക്കും. ചെലവുകൾ കൂടാനും സാധ്യതയുണ്ട്. ആത്മവിശ്വാസക്കുറവ് സമ്മർദ്ദത്തിലേക്ക് നയിച്ചേക്കാം. വിദ്യാഭ്യാസപരമായ കാര്യങ്ങളിൽ വിജയമുണ്ടാകും. വിദേശയാത്ര പോകാൻ അവസരമുണ്ടാകും. പൂർവിക സ്വത്തുക്കൾ ലഭിക്കാൻ സാധ്യതയുണ്ട്.
ഇടവം - ജോലി അന്വേഷിക്കുന്നവർക്ക് നല്ല ജോലി ലഭിക്കും. കച്ചവടക്കാർക്ക് ലാഭമുണ്ടാകും. കുടുംബജീവിതത്തിൽ യോജിപ്പുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും.
മിഥുനം - അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടമുണ്ടാകും. അസാധ്യമെന്ന് തോന്നുന്ന ജോലികൾ എളുപ്പം പൂർത്തിയാക്കാൻ സാധിക്കും. പ്രമോഷൻ, ഇൻക്രിമെന്റ് എന്നിവ ലഭിക്കും
ചിങ്ങം - ജീവിതത്തിൽ പുരോഗതിയുണ്ടാകും. സമൂഹത്തിൽ അംഗീകാരവും ബഹുമാനവും വർധിക്കും. ജോലിയിൽ സ്ഥാനക്കയറ്റമുണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)