Mangal-Budh Gochar 2023: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങളുടെ സ്ഥാനം മാറുന്നത് 12 രാശികളേയും ബാധിക്കും. ജനുവരി 13 ന് രണ്ട് വലിയ ഗ്രഹങ്ങൾ രാശി മാറാൻ പോകുകയാണ്.
Grah Gochar 2023: ജ്യോതിഷമനുസരിച്ച് ജനുവരിയിൽ പല വലിയ ഗ്രഹങ്ങലക്കും സ്ഥാനമാറ്റം സംഭവിക്കും. ജനുവരി 13 ന് ചൊവ്വ ഇടവം രാശിയിൽ സംക്രമിക്കും. അതുപോലെ ഗ്രഹങ്ങളുടെ അധിപനായ ബുധൻ ധനുരാശിയിൽ ഉദിക്കും. ഗ്രഹങ്ങളുടെ ഈ സ്ഥാനമാറ്റത്തിന്റെ ഫലം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ ശുഭവും അശുഭവുമായ ഫലങ്ങൾ കൊണ്ടുവരും. എന്നാൽ ചില രാശിക്കാർക്ക് ഈ സമയത്ത് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും.
ജ്യോതിഷ കണക്കുകൂട്ടലുകൾ അനുസരിച്ച് 2023 ജനുവരി 13 ന് ഉച്ചയ്ക്ക് 12:07 ന് ചൊവ്വ ഇടവം രാശിയിൽ സംക്രമിക്കും. അതേസമയം ബുധൻ രാവിലെ 5.15 ന് ധനുരാശിയിൽ ഉദിക്കും. ഈ രണ്ട് ഗ്രഹങ്ങളുടെ രാശിമാറ്റം ഏതൊക്കെ രാശിക്കാർക്കാണ് പ്രത്യേക നേട്ടങ്ങൾ നൽകുന്നതെന്ന് നമുക്കറിയാം...
മേടം: ചൊവ്വയുടെ നേർരേഖയിലൂടെയുള്ള ചലനവും ധനു രാശിയിലെ ബുധന്റെ ഉദിയവും മേട രാശിക്കാർക്ക് അനുകൂല ഫലം നൽകും. ഇതിനിടയിൽ ഈ രാശിക്കാർക്കുണ്ടായിരുന്ന സാമ്പത്തിക ബുദ്ധിമുട്ട് മാറിക്കിട്ടും. ആരോഗ്യ കാര്യത്തിൽ പുരോഗതി ഉണ്ടാകും. ഇതോടൊപ്പം മറ്റു പല ഗുണങ്ങളും ഈ രാശിക്കാർക്ക് ലഭിക്കും.
കർക്കടകം: ജ്യോതിഷ പ്രകാരം ഇരു ഗ്രഹങ്ങളുടെയും സ്ഥാനമാറ്റം കർക്കടക രാശിക്കാർക്ക് അനുകൂലമായിരിക്കും. ഈ സമയത്ത് ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും മുക്തി ലഭിക്കും. ജോലിസ്ഥലത്ത് ഈ സമയം ഇവർക്ക് അനുകൂലമായിരിക്കും. ജോലി അന്വേഷിക്കുന്നവർക്ക് നല്ല അവസരങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾക്കും ഈ സമയം അനുകൂലമാണ്. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സമയം ശുഭകരവും ഫലപ്രദവുമാണ്. വിദേശപഠനത്തിന് പദ്ധതിയിടുന്ന വിദ്യാർത്ഥികൾ വിജയിക്കും.
ചിങ്ങം: ചൊവ്വയുടെയും ബുധന്റെയും സംക്രമത്തിൽ നിന്നും ചിങ്ങ രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ ലഭിക്കും. ഈ സമയം ഇവർക്ക് അനുകൂലമായിരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സ്റ്റോക്ക് മാർക്കറ്റുമായി ബന്ധപ്പെട്ടവരുടെ ജീവിതത്തിൽ പുരോഗതിയുണ്ടാകും. ഓഫീസിൽ നിങ്ങൾക്ക് നല്ല സമയമായിരിക്കും. ഈ സമയത്ത് സഹപ്രവർത്തകരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സഹകരണം ഉണ്ടാകും. അമ്മയുമായുള്ള നിങ്ങളുടെ ബന്ധം ഒന്നുകൂടി മെച്ചപ്പെടും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)