Gouri Kishan: ഫിലിം ഫെയർ അവാർഡിൽ തിളങ്ങി ഗൗരി കിഷൻ, ചിത്രങ്ങൾ കാണാം

മലയാളി ആണെങ്കിൽ കൂടിയും തമിഴ് സിനിമയിലൂടെ ബാലതാരമായി അഭിനയിച്ച് പ്രേക്ഷക ശ്രദ്ധനേടിയ താരമാണ് നടി ഗൗരി ജി കിഷൻ. വിജയ് സേതുപതിയും തൃഷയും പ്രധാന വേഷത്തിൽ എത്തിയ 96 എന്ന ചിത്രത്തിൽ തൃഷയുടെ ചെറുപ്പകാലം അവതരിപ്പിച്ചുകൊണ്ടാണ് ഗൗരി അഭിനയ രംഗത്തേക്ക് വരുന്നത്

1 /5

പത്തനംതിട്ട അടൂർ സ്വദേശിനിയായ ഗൗരി പഠിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണ്. മാർഗംകളി എന്ന ചിത്രമാണ് ഗൗരി നായികയായി അഭിനയിച്ചതിൽ ആദ്യമായി പുറത്തിറങ്ങിയത്. പക്ഷേ അനുഗ്രഹീതൻ ആന്റണി എന്ന സിനിമയിൽ നായികയായി അതിന് മുമ്പ് അഭിനയിച്ചെങ്കിലും റിലീസ് ഒരുപാട് വൈകിയിരുന്നു.

2 /5

 മലയാളത്തിലും തമിഴിലുമായി സജീവമായി നിൽക്കുകയാണ് ഗൗരി.  തെലുങ്കിൽ 96-ന്റെ റീമേക്കിലും ഗൗരി അതെ വേഷത്തിൽ അഭിനയിച്ചിരുന്നു. 

3 /5

മാസ്റ്റർ, കർണൻ തുടങ്ങിയ തമിഴ് സിനിമകളിലും ഗൗരി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു. പുത്തം പുതു കാലൈ വിടിയാതെ’ എന്ന ആന്തോളജി ചിത്രമാണ് അവസാനമായി ഇറങ്ങിയത്. മൂന്ന് ഭാഷകളിലായി മൂന്ന് സിനിമകൾ ഗൗരിയുടെ ഇനി വരാനുള്ളത്. ധാരാളം മ്യൂസിക് വീഡിയോസിലും ഗൗരി അഭിനയിച്ചിട്ടുണ്ട്.

4 /5

5 /5

You May Like

Sponsored by Taboola