മോട്ടോറോളയുടെ ഏറ്റവും പുതിയ മോട്ടോ ജി72 ഫോണുകൾ ഒക്ടോബർ 3 ന് ഇന്ത്യയിലെത്തിക്കും. ഫ്ലിപ്പ്കാർട്ടിലൂടെ മാത്രമായിരിക്കും ഫോണുകൾ വില്പനയ്ക്ക് എത്തുക എന്നാണ് അറിയിച്ചിരിക്കുന്നത്. മിഡ് റേഞ്ചിൽ എത്തുന്ന ഫോണാണ് മോട്ടോ ജി72. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിന് ഉള്ളത്. 108 മെഗാപിക്സൽ ആണ് ഫോണിന്റെ മെയിൻ ക്യാമറ.
ഷയോമി 12 ടി സീരീസ് ഒക്ടോബർ 4 ന് അവതരിപ്പിക്കും. 200 മെഗാപിക്സൽ മെയിൻ ക്യാമറ സെൻസറാണ് ഈ സീരീസിന്റെ പ്രധാന ആകർഷണം. ഷയോമി 12 ടി, ഷയോമി 12 ടി പ്രൊ ഫോണുകളാണ് സീരീസിൽ എത്തുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് ഷയോമി 12 ടി ഫോണുകളുടെ വില 649 യൂറോ ആണ് അതായത് ഏകദേശം 51000 രൂപ. അതേസമയം ഷയോമി 12 ടി പ്രൊ ഫോണുകളുടെ വില 849 യൂറോയാണ് അതായത് ഏകദേശം 66,700 രൂപ.
ഇൻഫിനിക്സ് സീറോ അൾട്രാ ഫോണുകൾ ഒക്ടോബർ 5 നാണ് അവതരിപ്പിക്കുന്നത്. 6.7 ഇഞ്ച് 120Hz വാട്ടർഫാൾ ഡിസ്പ്ലേ, 200 മെഗാപിക്സൽ ക്യാമറകൾ, 180W തണ്ടർ ചാർജർ സൗകര്യം വന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.
ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ഗൂഗിൾ പിക്സൽ 7 ഫോണുകൾ ഒക്ടോബർ ആറിന് അവതരിപ്പിക്കും. ഇന്ത്യയിൽ ഫ്ലിപ്പ്കാർട്ടിലൂടെ മാത്രമാണ് ഫോണുകൾ ലഭ്യമാകുന്നത്. ടെൻസർ G2 ചിപ്സെറ്റോട് കൂടിയാണ് ഗൂഗിൾ പിക്സൽ 7 ഫോണുകൾ എത്തുന്നത്