PM Kisan: 3 ഗഡുവിനൊപ്പം നേടാം പ്രതിവർഷം സർക്കാരിന്റെ 36000 രൂപയും, അറിയേണ്ടതെല്ലാം..

PM Kisan Mandhan Yojana:പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ ഗുണഭോക്താക്കൾക്ക് ഇത് പ്രധാനപ്പെട്ട വാർത്തയാണ്. നിങ്ങൾക്ക് അറിയാമോ പിഎം കിസാന്റെ 3 ഗഡുക്കളായി ലഭിക്കുന്ന 6000 രൂപയോടൊപ്പം വർഷത്തിൽ 36000 രൂപയുടെ സർക്കാർ പദ്ധതി പ്രയോജനപ്പെടുത്താമെന്ന്.   ഇത് മാത്രമല്ല നിങ്ങൾക്ക് സമ്മാൻ നിധി ലഭിക്കുന്നുണ്ടെങ്കിൽ മറ്റ് രേഖകളൊന്നും പ്രത്യേകം നൽകേണ്ടതില്ല.

1 /5

പി.എം. കിസാൻ സമ്മാൻ നിധി യോജനയ്‌ക്ക് പുറമേ തൊഴിലാളികൾക്കായി കിസാൻ മൻധൻ യോജനയുടെ (PM Kisan Mandhan Yojana) സേവനവും സർക്കാർ നൽകുന്നുണ്ട്. 11 കോടി പിഎം കിസാൻ നിധി അക്കൗണ്ട് ഉടമകൾക്ക് ഈ പദ്ധതിക്കായി പ്രത്യേകം പണം ചെലവഴിക്കേണ്ടതില്ല. പ്രത്യേക രേഖകളൊന്നും ഉണ്ടാകില്ല കൂടാതെ നിങ്ങൾക്ക് പ്രതിമാസം മൂവായിരം രൂപയുടെ ആനുകൂല്യം ലഭിക്കും. കിസാൻ ക്രെഡിറ്റ് കാർഡ് (Kisan Credit Card) ഉടമകൾക്കും ഈ സ്കീം പ്രകാരം ആനുകൂല്യം ലഭിക്കും.

2 /5

രാജ്യത്തെ ചെറുകിട, പാവപ്പെട്ട കർഷകർക്കായി കേന്ദ്ര സർക്കാർ മൻധൻ യോജന നടത്തുന്നു. ഇതൊരു പെൻഷൻ പദ്ധതിയാണ്. ഈ പദ്ധതി അനുസരിച്ച് നിങ്ങൾക്ക് 60 വയസ് കഴിഞ്ഞാൽ ഓരോ മാസവും 3000 രൂപ ലഭിക്കും. നിങ്ങൾ പ്രധാനമന്ത്രി കിസാൻ യോജനയുടെ ഗുണഭോക്താവാണെങ്കിൽ, പ്രത്യേക രേഖകളൊന്നും സമർപ്പിക്കേണ്ടതില്ല.

3 /5

നിങ്ങൾ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ ഗുണഭോക്താവാണെങ്കിൽ സംഭാവനയുടെ ഓപ്ഷൻ തിരഞ്ഞെടുക്കണം. അടുത്തുള്ള കിയോസ്‌ക് കേന്ദ്രത്തിലേക്ക് പോയി നിങ്ങൾക്ക് ഇത് തിരഞ്ഞെടുക്കാം. പ്രധാനമന്ത്രി കിസാൻ യോജനയായി ലഭിക്കുന്ന ആറായിരം രൂപയിൽ നിന്ന് മൻധൻ യോജനയുടെ പ്രതിമാസ ഗഡു കുറയ്ക്കും. ഈ രീതിയിൽ 60 വയസിന് ശേഷം നിങ്ങൾക്ക് പ്രതിവർഷം 36 ആയിരം രൂപയും പ്രധാനമന്ത്രിയുടെ മൂന്ന് ഗഡുക്കളും ലഭിക്കും.

4 /5

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി നിങ്ങൾ പ്രയോജനപ്പെടുത്തുന്നില്ലെങ്കിൽ നിങ്ങൾക്ക് ഇപ്പോഴും മൻധൻ യോജനയിൽ നിന്ന് പ്രയോജനം നേടാം.

5 /5

18 നും 40 നും ഇടയിൽ പ്രായമുള്ള ഏതൊരു കർഷകനും ഈ പദ്ധതി പ്രയോജനപ്പെടുത്താം. ഇതിന് 2 ഹെക്ടറിൽ കൂടുതൽ ഭൂമി ഉണ്ടാകരുത് എന്നതാണ് വ്യവസ്ഥ. അതേസമയം, പ്രായം അനുസരിച്ച് 55 മുതൽ 200 രൂപ വരെ പ്രതിമാസ ഗഡു നൽകേണ്ടിവരും. 18 വയസ്സുള്ളപ്പോൾ ഈ സ്കീമിൽ ചേരുന്നതിന് നിങ്ങൾ പ്രതിമാസം 55 രൂപ നൽകേണ്ടിവരും അതുപോലെ 30 വയസിൽ 110 രൂപ എല്ലാ മാസവും നൽകേണ്ടിവരും. 40 വയസ്സുള്ളപ്പോൾ ഈ സ്കീമിൽ ചേരുന്നതിന് നിങ്ങൾ പ്രതിമാസം 200 രൂപ നൽകേണ്ടിവരും.

You May Like

Sponsored by Taboola