ഉയർന്ന റിട്ടയർമെൻറ് ആനുകൂല്യം, പി.എഫിലേക്കും,ഗ്രാറ്റുവിറ്റിയിലേക്കുമുള്ള വിഹിതം പിടിക്കൽ തുടങ്ങി പ്രത്യേകതകൾ ഒരുപാടുണ്ട്
അടിസ്ഥാന ശമ്പളം,ക്ഷാമബത്ത, റിറ്റെൻഷൻ പെയ്മെൻറ്സ് എന്നിവയാണ് നിങ്ങളുടെ ശമ്പളത്തിനെ നിശ്ചയിക്കുന്ന മൂന്ന് ഘടകങ്ങൾ. ബോണസ്,പി.എഫ്,പെൻഷൻ മറ്റ് അലവൻസുകൾ എല്ലാം ഇതിൽ അടങ്ങിയിരിക്കുന്നു.
പുതിയ വെയ്ജ് നിയമ പ്രകാരം ആകെ ശമ്പളത്തിൻറെ 50 ശതമാനമായിരിക്കും നിങ്ങളുടെ അടിസ്ഥാന ശമ്പളം. നിങ്ങളുടെ മറ്റ് ആനുകൂല്യങ്ങളെല്ലാം ബാക്കി 50 ശതമാനത്തിലായിരിക്കും ഉൾപ്പെടുത്തുക
പുതിയ നിയമ പ്രകാരം ഗ്രാറ്റുവിറ്റി കണക്കാക്കുന്നതിലും ചില മാറ്റങ്ങളുണ്ട്. നിങ്ങളുടെ അടിസ്ഥാന ശമ്പളം,മറ്റ് അലവൻസുകളെല്ലാം നോക്കിയായിരിക്കും ഗ്രാറ്റുവിറ്റി നിശ്ചയിക്കുക
സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ശമ്പളത്തിലും മാറ്റം പ്രതീക്ഷിക്കാം. ഏപ്രിൽ മുതലുള്ള ശമ്പളത്തിൽ വലിയ കട്ടിംഗ് ഉണ്ടാകും. മിക്കവാറും സ്വകാര്യ കമ്പനികളും അടിസ്ഥാന ശമ്പളം കുറച്ച് അലവൻസുകൾ കൂട്ടാറുണ്ട് ഇനി മുതൽ ഇത് നടപ്പില്ല. കൃത്യമായ മാനദണ്ഡം ഇതിനും വരും.