IPL 2021: സൈനികര്‍ക്ക് ആദരം, ടീമിന്‍റെ പുതിയ ജേഴ്സി അവതരിപ്പിച്ച് CSK നായകന്‍ മഹേന്ദ്ര സിംഗ് ധോണി

IPL 2021  ആരംഭിക്കാന്‍  ആഴ്‌ചകൾ മാത്രം ശേഷിക്കെ CSK പുതിയ   ജേഴ്സി  ഡിസൈൻ പുറത്ത് വിട്ടു...  2008ൽ IPL ആരംഭിച്ചതിനുശേഷം  ഇതാദ്യമായാണ് ചെന്നൈ തങ്ങളുടെ ജേഴ്സിയിൽ മാറ്റം വരുത്തുന്നത്. 

IPL 2021  ആരംഭിക്കാന്‍  ആഴ്‌ചകൾ മാത്രം ശേഷിക്കെ CSK പുതിയ   ജേഴ്സി  ഡിസൈൻ പുറത്ത് വിട്ടു...  2008ൽ IPL ആരംഭിച്ചതിനുശേഷം  ഇതാദ്യമായാണ് ചെന്നൈ തങ്ങളുടെ ജേഴ്സിയിൽ മാറ്റം വരുത്തുന്നത്. 

1 /5

2008ൽ IPL ആരംഭിച്ചതിനുശേഷം  ഇതാദ്യമായാണ് ചെന്നൈ തങ്ങളുടെ ജേഴ്സിയിൽ മാറ്റം വരുത്തുന്നത്. ഡൽഹി തങ്ങളുടെ പുതിയ ജേഴ്സി  ഇറക്കിയതിന് പിന്നാലെയാണ് ചെന്നൈയും   പുതിയ ജേഴ്സി ഇറക്കിയിരിക്കുന്നത്. 

2 /5

സൈനികർക്ക് ആദരമർപ്പിക്കാനായി ചുമലില്‍ സൈനിക യൂണിഫോമിന്‍റെ ഡിസൈന്‍ ആലേഖനം ചെയ്തിരിക്കുന്നു എന്നതാണ്  CSKയുടെ  ജേഴ്സിയുടെ പ്രത്യേകത. ചെന്നൈ ടീം നായകനായ MS Dhoni ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലഫ്. കേണലാണ്.

3 /5

നമ്മുടെ സൈനികരുടെ നിസ്വാര്‍ത്ഥ സേവനത്തെക്കുറിച്ച് ആരാധകരെ ബോധവാന്‍മാരാക്കുക,  സൈനികരാണ് രാജ്യത്തിന്‍റെ യഥാര്‍ഥ ഹീറോകള്‍, അവരെ ആദരിക്കുക എന്നതാണ്  സൈനിക ഡിസൈന്‍ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ചെന്നൈ ടീം സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞു.  

4 /5

അതേസമയം CSK യുടെ   പുതിയ ജേഴ്സിയില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നുതന്നെയില്ല.  പ്രധാന സ്പോണ്‍സര്‍മാരായിരുന്ന മുത്തൂറ്റ് ഗ്രൂപ്പിന് പകരം  ഇത്തവണ  മിന്ത്ര ആണ് ടീമിന്‍റെ പ്രധാന സ്പോൺസറായി എത്തുന്നത്.   ജേഴ്സിയിലെ ടീമിന്‍റെ പേരിന് തൊട്ടടുത്തുള്ള മൂന്ന് നക്ഷത്രങ്ങള്‍ CSK ഇതുവരെ നേടി മൂന്ന്  IPL കിരീടങ്ങളെ സൂചിപ്പിക്കുന്നു.  

5 /5

ഏപ്രില്‍ 9 മുതലാണ് IPL 2021  സീസണ് തുടക്കമാവുക. മുംബൈ ഇന്ത്യൻസും (Mumbai Indians) റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും  (Royal Challengers Bangalore) തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 10നാണ്  ക CSK യുടെ ആദ്യ മത്സരം.  ഡല്‍ഹി ക്യാപിറ്റല്‍സാണ്  എതിരാളികള്‍  

You May Like

Sponsored by Taboola