Rahu Ketu Transit: രാഹു-കേതു ചലനം; ഒക്ടോബർ 30 മുതൽ ഇവരുടെ നല്ല ദിവസങ്ങൾ തുടങ്ങും

ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളുടെ ചലനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. രാഹുവും കേതുവും പ്രതിലോമ ചലനത്തിലാണ്. നിലവിൽ രാഹു മേടം രാശിയിലും കേതു തുലാം രാശിയിലുമാണ്.

1 /5

ഒക്‌ടോബർ 30ന് രാഹു മീനരാശിയിൽ പ്രവേശിക്കുമ്പോൾ കേതു കന്നിരാശിയിൽ പ്രവേശിക്കും. രാഹു-കേതുക്കളുടെ ഈ സഞ്ചാരം ചില രാശിക്കാർക്കും ഭാഗ്യം ഉണ്ടാക്കും.

2 /5

മേടം: രാഹു-കേതുവിന്റെ ഈ സംക്രമണം മേടം രാശിക്കാർക്ക് വളരെ ശുഭകരമാണ്. കാര്യവിജയം നേടാൻ നിങ്ങൾ കഠിനാധ്വാനം ചെയ്യേണ്ടതില്ല. ബിസിനസ്സുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകളും നിങ്ങൾക്ക് ലഭിച്ചേക്കാം. കുടുംബത്തിൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം ഉണ്ടാകും. സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. നിങ്ങൾക്ക് ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടാം.

3 /5

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ഈ കാലയളവിൽ ഭാഗ്യം ലഭിക്കും. ബിസിനസിൽ നല്ല പുരോ​ഗതിയുണ്ടാകും. വിദ്യാർത്ഥികൾക്ക് ഇത് ശുഭകരമായ സമയമാണ്. അതേസമയം പണമൊഴുക്കിനും സാധ്യതയുണ്ട്. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുകയും കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കുകയും ചെയ്യുക.

4 /5

തുലാം: രാഹു-കേതുക്കളുടെ രാശിമാറ്റം തുലാം രാശിക്കാർക്ക് ശുഭകരമാണ്. ജീവിതത്തിൽ വന്നിരുന്ന തടസ്സങ്ങൾ നീങ്ങി തുടങ്ങും. കുടുംബാംഗങ്ങളിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ പങ്കാളിയുമായി സമാധാനപരമായ നിമിഷങ്ങൾ ചെലവഴിക്കും. ആരോഗ്യം നന്നായി കാണപ്പെടുന്നു.

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola