Rahu Ketu Transit: രാഹു സംക്രമണം: 72 മണിക്കൂറുകൾക്കുള്ളിൽ ഈ രാശിക്കാരുടെ സുവർണ്ണകാലം ആരംഭിക്കും.

Rahu Ketu Transit 2023:  ക്രൂരവും പാപ ഗ്രഹം എന്നറിയപ്പെടുന്ന രാഹു-കേതു ഗ്രഹങ്ങൾ എപ്പോഴൊക്കെ സഞ്ചാരം മാറ്റുന്നുവോ അപ്പോഴൊക്കെ ആളുകളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കും.

Lucky Zodiacs: 2023 ഒക്ടോബർ 30 ന് നടക്കുന്ന രാഹു-കേതു സംക്രമത്തിൽ ഈ 3 രാശിക്കാരുടെ ഭാഗ്യം മിന്നിത്തെളിയും.

1 /5

ജ്യോതിഷത്തിൽ രാഹുവും കേതുവും മിഥ്യാ ഗ്രഹങ്ങളായി കണക്കാക്കപ്പെടുന്നവയാണ്. രാഹു-കേതു എപ്പോഴും വക്രഗതിയിലാണ് നീങ്ങുന്നത് മാത്രമല്ല ഇവ ഒന്നര വർഷം കൊണ്ടാണ് രാശി മാറുന്നതും., അതായത് 18 മാസം. 2023 ൽ രാഹുവും കേതുവും സംക്രമിക്കും. ഒക്ടോബർ 30 നാണ് ഇത് സംഭവിക്കുന്നത്. രാഹു മേടം വിട്ട് മീന രാശിയിൽ പ്രവേശിക്കും. അതേസമയം കേതു തുലാം രാശിയിൽ നിന്ന് മാറി കന്നി രാശിയിലേക്ക് കടക്കും.

2 /5

അത്തരമൊരു സാഹചര്യത്തിൽ ഈ രണ്ട് ഗ്രഹങ്ങളുടെ സംക്രമണം എല്ലാ രാശിക്കാരിലുമുള്ള ആളുകൾക്ക് ഐശ്വര്യവും അശുഭകരമായ ഫലങ്ങളും നൽകും. ഈ രാഹു-കേതു രാശിമാറ്റം ഭാഗ്യം തെളിയിക്കുന്ന 3 രാശികളുണ്ട്. ഇവർക്ക് എല്ലാ ജോലികളിലും വിജയവും ധാരാളം പണവും ലഭിക്കും.  ഒക്‌ടോബർ 30 ന് രാഹു-കേതു രാശി മാറുന്നതിനാൽ ഏതൊക്കെ രാശിക്കാർക്കാണ് ഭാഗ്യം വരാൻ പോകുന്നതെന്ന് നോക്കാം.

3 /5

മേടം (Aries): മേടം രാശിക്കാർക്ക് രാഹു കേതു സംക്രമണം വളരെ ശുഭകരമായിരിക്കും. രാഹു നിലവിൽ മേട രാശിയിൽ നിൽക്കുന്നതിനാൽ ഈ രാശി വിട്ട് മീന രാശിയിൽ പ്രവേശിക്കുന്നത് മേടം രാശിക്കാർക്ക് ഏറെ ആശ്വാസം നൽകും. ഇവരുടെ ആരോഗ്യം മെച്ചപ്പെടും. പഴയ പ്രശ്നങ്ങൾ നീങ്ങും. ജീവിതത്തിൽ സുഖസൗകര്യങ്ങളും ആഡംബരങ്ങളും വർദ്ധിക്കും. ബഹുമാനവും സ്ഥാനമാനങ്ങളും ലഭിക്കും.

4 /5

ഇടവം (Taurus): രാഹുവിന്റെയും കേതുവിന്റെയും രാശിമാറ്റം ഇടവം രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഇവർക്ക് ഓരോ ഘട്ടത്തിലും ഭാഗ്യമുണ്ടാകും. നിങ്ങൾക്ക് അത്യാവശ്യ സമയത്ത് അപ്രതീക്ഷിത പണം ലഭിക്കും, അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുകയും നിങ്ങളുടെ ബാങ്ക് ബാലൻസ് വർദ്ധിപ്പിക്കുകയും ചെയ്യും. വിദേശത്തുനിന്നും ലാഭം ഉണ്ടാകും. വസ്തുവകകളിലെ നിക്ഷേപം വലിയ നേട്ടങ്ങൾ നൽകും. പൂർവ്വിക സ്വത്തുക്കളിൽ നിന്നും നേട്ടമുണ്ടാകും. നിങ്ങളുടെ കരിയറിൽ നിങ്ങൾക്ക് വലിയ സ്ഥാനവും ബഹുമാനവും ലഭിക്കും.

5 /5

കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് രാഹു-കേതു സംക്രമം ശുഭകരമാണ്. നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും, അതിനാൽ നിങ്ങളുടെ ജോലി എളുപ്പത്തിൽ പൂർത്തിയാക്കും. പുരോഗതിയുടെ പുതിയ പാതകൾ തുറക്കും. രാജ്യത്തിനകത്തും പുറത്തും നിങ്ങൾക്ക് ഒരു യാത്ര പോകാണ് യോഗമുണ്ട്. ജോലിയിൽ സ്ഥാനമാനങ്ങളും ആദരവും ലഭിക്കും. കിടില്ലെന്ന് വിചാരിച്ച പണം കിട്ടും. മൊത്തത്തിൽ കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നിങ്ങൾക്ക് വലിയ നേട്ടങ്ങൾ ഉണ്ടാകും. (Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola