Rahu Gochar 2023: രാഹു മീന രാശിയിലേക്ക്, ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനനേട്ടം!

Rahu Gochar 2023: രാഹുവിനെ മായാവി ഗ്രഹം എന്നാണ് ജ്യോതിഷത്തിൽ പറയുന്നത്.രാഹു, കേതു ഗ്രഹങ്ങൾ എപ്പോഴും വക്രഗതിയിലാണ് സഞ്ചരിക്കുന്നത്.

Rahu Gochar 2023: രാഹുവിനെ മായാവി ഗ്രഹം എന്നാണ് ജ്യോതിഷത്തിൽ പറയുന്നത്.രാഹു, കേതു ഗ്രഹങ്ങൾ എപ്പോഴും വക്രഗതിയിലാണ് സഞ്ചരിക്കുന്നത്.

1 /4

ജാതകത്തിൽ രാഹു ഉച്ച സ്ഥാനത്താണെങ്കിൽ അത് ആ വ്യക്തിക്ക് വളരെ പ്രശസ്തിയും ഉയർന്ന സ്ഥാനവും ധനവും നൽകും. രാഹുവും കേതുവും ഒന്നര വർഷത്തിനുള്ളിൽ രാശി മാറുന്ന ഗ്രഹങ്ങളാണ്. ഈ വർഷം ഒക്ടോബർ 30 ന് രാഹു സംക്രമിക്കും. രാഹു മേടത്തിൽ നിന്നും മീന രാശിയിൽ പ്രവേശിക്കും.  അതിന്റെ ഫലം എല്ലാ രാശിക്കാരിലും ദൃശ്യമാകും. പ്രത്യേകിച്ചും ഈ 3 രാശിക്കാർക്ക് രാഹു സംക്രമണം ശക്തമായ സമ്പത്തും ഉന്നത  സ്ഥാനമാനങ്ങളും നൽകും.

2 /4

വൃശ്ചികം (Scorpio): രാഹു സംക്രമം വൃശ്ചിക രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ഇവർക്ക് ഈ സമയം പെട്ടെന്ന് ധന ലാഭമുണ്ടാക്കും. നിക്ഷേപത്തിൽ നിന്ന് ലാഭം, ഷെയർ മാർക്കറ്റ്, വാതുവെപ്പ്, ലോട്ടറി എന്നിവയുമായി ബന്ധപ്പെട്ടവർക്കും ഗുണം ഉണ്ടാകും. ബിസിനസ്സിൽ പുരോഗതീയും ലാഭവും അതിവേഗം വർദ്ധിക്കും. ഈ രാശിക്കാർക്ക് വരുമാനത്തിൽ വർദ്ധനവുണ്ടാകും.

3 /4

മകരം (Capricorn): രാഹുവിന്റെ രാശി സംക്രമം മകരം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഈ രാശിക്കാരുടെ ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും. ശത്രുക്കളുടെ മേൽ നിങ്ങൾക്ക് വിജയം ലഭിക്കും. വലിയ വിജയമോ നേട്ടമോ കൈവരിക്കും. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ധനലാഭം ഉണ്ടാകും. സഹോദരങ്ങളുടെ സഹകരണം നിങ്ങൾക്ക് ഒരു വലിയ പിന്തുണയായിരിക്കും. വസ്തു വാങ്ങാനുള്ള സാധ്യത കാണുന്നു.

4 /4

കുംഭം (Aquarius): ശനി ഇപ്പോൾ അതിന്റെ രാശിയായ കുംഭത്തിലാണ്. 2025 മാർച്ച് വരെ അവിടെ തുടരും. ശനിയും രാഹുവും സൗഹൃദ ഗ്രഹങ്ങളായതിനാൽ രാഹു സംക്രമണം കുംഭ രാശിക്കാർക്ക് ഗുണം ചെയ്യും. ഈ രാശിക്കാർക്ക് ഈ സമയം പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾ നൽകും ഇത് അവരുടെ സാമ്പത്തിക അവസ്ഥയിൽ വളരെയധികം പുരോഗതിയുണ്ടാക്കും. ജോലി ചെയ്യുന്നവർക്ക് പുതിയ തൊഴിൽ വാഗ്‌ദാനം ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola