Royal Red സാരിയിൽ ​ഗംഭീര ലുക്കിൽ ജനീലിയ ഡിസൂസ

വിനായക ചതുർഥിയ്ക്ക് പുറത്തിറക്കിയ ഒരു പരസ്യത്തിന് വേണ്ടി ധരിച്ച ചുവന്ന സാരിയിലെടുത്ത ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. 

ചുവപ്പ് സാരിയിൽ റോയൽ ലുക്കിൽ നടിയും മോഡലുമായി ജനീലിയ ഡിസൂസ. വിനായക ചതുർഥിയ്ക്ക് പുറത്തിറക്കിയ ഒരു പരസ്യത്തിന് വേണ്ടി ധരിച്ച ചുവന്ന സാരിയിലെടുത്ത ചിത്രങ്ങളാണ് താരം ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. Who Wore What When ആണ് സ്റ്റൈലിസ്റ്റ്. മേക്കപ്പ് ചെയ്തിരിക്കുന്നത് ഓഡ്രി സങ്മയാണ്. Seema Phadtare ആണ് ഹെയർ സ്റ്റൈലിങ്. ജനീലിയയെ അതിസുന്ദരിയായി കണ്ട ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് തേജസ് നെറൂ‌ർക്കറാണ്. 2003ൽ തുജെ മേരി കസം എന്ന ചിത്രത്തിൽ റിതേഷ് ദേശ്മുഖിന്റെ നായികയായി ആണ് ജനീലിയയുടെ അരങ്ങേറ്റം. പിന്നീട് ശങ്കർ സംവിധാനം ചെയ്ത ബോയ്സിലൂടെ മികച്ച അഭിപ്രായം താരം സ്വന്തമാക്കി. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ജനീലിയ സജീവമായിരുന്നു. മലയാളത്തിൽ സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഉറുമിയിൽ മാത്രമാണ് അഭിനയിച്ചത്. 

1 /4

കടപ്പാട്: ജനീലിയ ഡിസൂസ ഇൻസ്റ്റാ​ഗ്രാം

2 /4

കടപ്പാട്: ജനീലിയ ഡിസൂസ ഇൻസ്റ്റാ​ഗ്രാം

3 /4

കടപ്പാട്: ജനീലിയ ഡിസൂസ ഇൻസ്റ്റാ​ഗ്രാം

4 /4

കടപ്പാട്: ജനീലിയ ഡിസൂസ ഇൻസ്റ്റാ​ഗ്രാം

You May Like

Sponsored by Taboola