വെളുത്തുള്ളിയുടെ ഔഷധ ഗുണങ്ങൾ കാരണം സ്പെയിൻ, ഇറ്റലി, ചൈന തുടങ്ങിയ രാജ്യങ്ങളിൽ വെളുത്തുള്ളി എല്ലാത്തരം ഭക്ഷണങ്ങളിലും ചേർക്കുന്നു.
എന്ത് ബക്ഷണമുണ്ടാക്കിയാലും അതിനൊരു മണത്തിനും സ്വാദിനുമായി ചേർക്കുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളിക്ക് ഒരുപാട് ആരോഗ്യ ഗുണങ്ങളുണ്ട്. എന്നാൽ ഏതൊരു സാധനത്തെയും പോലെ അമിതമായാൽ വെളുത്തുള്ളിയും അനാരോഗ്യകരമാണ്. പ്രതിദിനം 3 മുതൽ 6 ഗ്രാം വരെ വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. വെളുത്തുള്ളി അമിതമായി കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. വെളുത്തുള്ളി അധികമായി കഴിച്ചാലുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചറിയാം...
വലിയ അളവിൽ വെളുത്തുള്ളി കഴിക്കുന്നത് തലവേദനയ്ക്ക് കാരണമാകും. പച്ച വെളുത്തുള്ളി കഴിക്കുന്നത് തലച്ചോറിലെ ട്രൈജമിനൽ നാഡിയെ ഉത്തേജിപ്പിക്കുകയും തലച്ചോറിലേക്ക് വേദന സിഗ്നലുകൾ അയയ്ക്കുന്ന ന്യൂറോപെപ്റ്റൈഡുകളുടെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
വെളുത്തുള്ളിയിൽ അലിസിൻ സംയുക്തം ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ വെളുത്തുള്ളി അമിതമായി കഴിക്കുന്നത് കരളിനെ തകരാറിലാക്കുന്ന വിഷവസ്തുക്കളുടെ അളവ് വർധിപ്പിക്കുന്നു.
വെളുത്തുള്ളി അമിതമായി കഴിച്ചാൽ രക്തസ്രാവം ഉണ്ടാകാം.
വെളുത്തുള്ളി അമിതമായി കഴിക്കുന്നത് ചർമ്മത്തിൽ ചൊറിച്ചിലും തിണർപ്പും ഉണ്ടാക്കും. വെളുത്തുള്ളിയിലെ അലാനസ് എന്ന എൻസൈം ചർമ്മത്തിൽ ചുണങ്ങു വീഴ്ത്താൻ കാരണമാകും.
വായ് നാറ്റത്തിനും ശരീര ദുർഗന്ധത്തിനും കാരണമാകുന്ന വിവിധ രാസവസ്തുക്കൾ വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് സൾഫർ കൂടുതലായതിനാൽ ഇത് അമിതമായി കഴിക്കുന്നത് വായ് നാറ്റത്തിന് കാരണമാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് ദയവായി വൈദ്യോപദേശം സ്വീകരിക്കുക.