Garam Masala Benefits and Side Effects: ഗരം മസാല ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക, ഗുണത്തോടൊപ്പം ദോഷവുമുണ്ടാകാം

നാം സാധാരണ  പാചകത്തിന് ഉപയോഗിക്കുന്ന  ഗരം മസാലകളില്‍  (Garam Masala) പലതിനും നമ്മള്‍ അറിയാത്ത പല ഗുണങ്ങളും ഉണ്ട്.   നിരവധി സുഗന്ധവ്യഞ്ജനങ്ങള്‍ ഒരു പ്രത്യേക മാത്രയില്‍ കൂട്ടി യോജിപ്പിച്ചാണ്    ഗരം മസാല  പൊടി   (Garam Masala Powder) നിര്‍മ്മിക്കുന്നത്. കുരുമുളക്, ഏലം, കറുവപ്പട്ട, ഗ്രാമ്പൂ, മല്ലി, ജീരകം, ജാതിക്ക തുടങ്ങിയവ പ്രധാനപ്പെട്ട ചേരുവയാണ്. 

നാം സാധാരണ  പാചകത്തിന് ഉപയോഗിക്കുന്ന  ഗരം മസാലകളില്‍  (Garam Masala) പലതിനും നമ്മള്‍ അറിയാത്ത പല ഗുണങ്ങളും ഉണ്ട്.   നിരവധി സുഗന്ധവ്യഞ്ജനങ്ങള്‍ ഒരു പ്രത്യേക മാത്രയില്‍ കൂട്ടി യോജിപ്പിച്ചാണ്    ഗരം മസാല  പൊടി   (Garam Masala Powder) നിര്‍മ്മിക്കുന്നത്. കുരുമുളക്, ഏലം, കറുവപ്പട്ട, ഗ്രാമ്പൂ, മല്ലി, ജീരകം, ജാതിക്ക തുടങ്ങിയവ പ്രധാനപ്പെട്ട ചേരുവയാണ്. 

 

1 /6

സുഗന്ധവ്യഞ്ജനങ്ങള്‍ നമ്മുടെ ശരീരത്തിന്‍റെ ദഹന പ്രക്രിയയ്ക്ക് ഏറെ സഹായകരമാണ്.   ജീരകം, കുരുമുളക്,  എന്നിവ പ്രധാന ഉദാഹരണങ്ങള്‍.   ഭക്ഷണത്തില്‍ സുഗന്ധവ്യഞ്ജനക്കൂട്ട്  (Garam Masala Powder) ഉള്‍പ്പെടുത്തുന്നത്  ദഹന വ്യവസ്ഥയ്ക്ക് ഏറെ ഗുണകരമാണ് എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

2 /6

ഹൃദയ ആരോഗ്യത്തിന് ഏലക്ക (Cardamom) ഏറെ ഗുണം ചെയ്യും.    രക്തസമ്മര്‍ദ്ദം ക്രമീകരിക്കാനും മൊത്തത്തിലുള്ള ഹൃദയ ആരോഗ്യം മെച്ചപ്പെടുത്താനും ഏലക്ക ഗുണകരമാണ്.  കൂടാതെ മല്ലി (coriander) കൊളസ്ട്രോള്‍ നിയന്ത്രിക്കാനും ഫലപ്രദമാണ്.  

3 /6

ഗരം മസാലയില്‍ ഉപയോഗിക്കുന്ന  സുഗന്ധവ്യഞ്ജനങ്ങളില്‍ പലതിനും ക്യാന്‍സറിനെ ചെറുക്കാനുള്ള  ശേഷിയുണ്ട് എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പ്രത്യേകിച്ചും   ഗ്രാമ്പൂ,  (Cloves) സാധാരണ കോശങ്ങളുടെ പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനും ട്യൂമർ വളർച്ച തടയുന്നതിനും ശ്വാസകോശ അർബുദത്തിന്‍റെ  പ്രാരംഭ ഘട്ടങ്ങൾ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.

4 /6

വായയുടെ  ആരോഗ്യത്തിന്   ഗ്രാമ്പൂ ഏറെ ഉപയോഗപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.   മോണരോഗം പോലുള്ള അസുഖങ്ങളെ   പ്രതിരോധിക്കാന്‍ ഗ്രാമ്പൂ ഏറെ സഹായകമാണ്.   ദന്ത ക്ഷയത്തിന് കാരണമാകുന്ന സൂക്ഷ്മാണുക്കൾക്കെതിരെ ഏലക്ക നല്ല പോരാളിയാണ്.  

5 /6

പ്രമേഹത്തിന്  ചില സുഗന്ധവ്യഞ്ജനങ്ങളുടെ ഉപയോഗം ഏറെ ഗുണകരമാണ്.  ജീരകം  ഒരു സജീവ ആന്റി-ഡയബറ്റിക് ഏജന്റാണ്. പ്രമേഹത്തിന്‍റെ ലക്ഷണങ്ങൾ കുറയ്ക്കാൻ ഇത് പ്രവർത്തിക്കുന്നു. കൂടാതെ ജാതിക്ക യും ഗുണകരമാണ് 

6 /6

ഗരം മസാലകള്‍ ഗുണം ചെയ്യുന്നതോടൊപ്പം  ചില  ദോഷങ്ങളും വരുത്തിവയ്ക്കും.  അതിന് കാരണം   അവയുടെ പ്രകൃതി സ്വഭാവമാണ്.  ആയുര്‍വേദം പറയുന്നത് അനുസരിച്ച്  സുഗന്ധവ്യഞ്ജനങ്ങളുടെ സാമാന്യ പ്രകൃതി ചൂടാണ്.  അതിനാല്‍ ഇവ ഉയര്‍ന്ന അളവില്‍ കഴിയ്ക്കുന്നത് പല  ആരോഗ്യ പ്രശ്നങ്ങളും വരുത്തി വയ്ക്കും.   ഇത് പൈൽസ്, നെഞ്ചെരിച്ചിൽ, അസിഡിറ്റി, ദഹനക്കേട് തുടങ്ങിയവക്ക്  കാരണമാകാം..  

You May Like

Sponsored by Taboola