T20 World Cup : ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന്റെ വേദി മാറ്റം മുതൽ ഷമ്മിക്ക് നേരെയുള്ള സൈബർ ആക്രമണം വരെ ; ടി20 ലോകകപ്പിലെ വിവാദ സംഭവങ്ങൾ

ഓസ്ട്രേലിയയിൽ ഒക്ടോബർ 16 മുതൽ ട്വന്റി 20 ലോകകപ്പ് മത്സരങ്ങൾക്ക് തുടക്കമായി. ഒക്ടോബർ 22-ാം തീയതി സൂപ്പർ 12 പോരാട്ടം ആരംഭിക്കുന്നതോടെയാണ് ഔദ്യോഗികമായി ടി20 ലോകകപ്പിന് തുടക്കം കുറിക്കുക. വാശിയേറിയ കുഞ്ഞൻ ക്രിക്കറ്റിന്റെ ലോകകപ്പ് ചരിത്രത്തിൽ നിരവധി വിവാദങ്ങൾ ഉടലെടുത്തിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടവ ഏതെല്ലാമെന്ന് പരിശോധിക്കാം

ഓസ്ട്രേലിയയിൽ ഒക്ടോബർ 16 മുതൽ ട്വന്റി 20 ലോകകപ്പ് മത്സരങ്ങൾക്ക് തുടക്കമായി. ഒക്ടോബർ 22-ാം തീയതി സൂപ്പർ 12 പോരാട്ടം ആരംഭിക്കുന്നതോടെയാണ് ഔദ്യോഗികമായി ടി20 ലോകകപ്പിന് തുടക്കം കുറിക്കുക. വാശിയേറിയ കുഞ്ഞൻ ക്രിക്കറ്റിന്റെ ലോകകപ്പ് ചരിത്രത്തിൽ നിരവധി വിവാദങ്ങൾ ഉടലെടുത്തിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടവ ഏതെല്ലാമെന്ന് പരിശോധിക്കാം

1 /7

പ്രഥമ ലോകകപ്പിൽ ഇംഗ്ലീഷ് താരം ആൻഡ്രൂ ഫ്ലിന്റോഫും യുവരാജ് സിങ്ങും തമ്മിലുള്ള വാക്കേറ്റം. പക്ഷെ ആ പ്രശ്നത്തിൽ യുവരാജ് കലിപ്പ് തീർത്തത് സ്റ്റുവർട്ട് ബോർഡിനോട്. ആറ് ബോളിൽ ആറ് സിക്സറുകൾ യുവി പറഞ്ഞി.

2 /7

  അന്തരിച്ച ഓസ്ട്രേലിയൻ താരം ആൻഡ്രൂ സിമൺസിനെ ടീമിൽ നിന്നും പുറത്താക്കിയതാണ് മറ്റൊരു വിവാദം. 2009 ലോകകപ്പിനുള്ള ഓസീസ് ടീമിൽ ഉൾപ്പെടുത്തിയ താരത്തെ പിന്നീട് ഓസ്ട്രേലിയൻ ക്രിക്കറ്റ് ശിക്ഷനടപടിയുടെ പേരിൽ ടീമിൽ നിന്നും പിൻവലിക്കുകയായിരുന്നു. മദ്യപിച്ചെത്തി സിമൺസ് അഭിമുഖം നൽകിയ പ്രശ്നത്തിലായിരുന്നു നടപടി.  

3 /7

  2009തിൽ മറ്റൊരു വിവാദം നടന്നിരുന്നു. സിംബാബ്വെ ടീമിന് യുകെ പ്രവേശിക്കാൻ ബ്രിട്ടീഷ് സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു. അതേസമയം ഐസിസി ടീമിന് ടൂർണമെന്റിൽ പങ്കെടുത്തതിനുള്ള പണം സിംബാബ്വെയ്ക്ക് നൽകുകയും ചെയ്തു.   

4 /7

  2016ലാണ് മറ്റൊരു പ്രധാന വിവാദം. ഇന്ത്യയിൽ വെച്ച് നടന്ന  ടൂർണമെന്റിൽ ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന്റെ വേദിയെ ചൊല്ലിയായിരുന്നു വിവാദം. ബദ്ധ വൈരികളുടെ മത്സരം ആദ്യം ധർമശാലയിൽ നടത്താനായിരുന്നു ഐസിസി തീരുമാനിച്ചത്. പിന്നീട് സുരക്ഷ പ്രശ്നങ്ങൾ ഉയർത്തി ഇന്ത്യ പാക് മത്സരം കൊൽക്കത്തയിലേക്ക് മാറ്റി.  

5 /7

വർണവിവേചനത്തിനെതിരെ മുട്ട് മടക്കാതെയുള്ള ദക്ഷിണാഫ്രിക്കൻ താരം ക്വന്റൺ ഡി കോക്കിന്റെ നിലപാട്. സംഭവം വിവാദമായതോടെ വിക്കറ്റ് കീപ്പർ ബാറ്റർ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.   

6 /7

രണ്ട് തവണ പിച്ച് ചെയ്ത പന്ത് സിക്സറടിച്ചു കളഞ്ഞ ഡേവിഡ് വാർണർക്കെതിരെയും വിമർശനവും വിവാദവുമുണ്ടായിരുന്നു കഴിഞ്ഞ വർഷം. പാകിസ്ഥാൻ താരം മുഹമ്മദ് ഹഫീസിന്റെ പന്താണ് വാർണർ സിക്സർ പറത്തിയത്.  

7 /7

കഴിഞ്ഞ വർഷം നടന്ന മറ്റൊരു പ്രധാന വിവാദമായിരുന്നു ഇന്ത്യൻ പേസർ മുഹമ്മദ് ഷമ്മിക്ക് നേരെയുള്ള സൈബർ ആക്രമണം. ഇന്ത്യ പാകിസ്ഥാൻ മത്സരത്തിൽ ഇന്ത്യൻ ടീം തോറ്റതിന് പിന്നാലെയായിരുന്നു ഇത്തരത്തിൽ ഒരു സംഭവം നടന്നത്.

You May Like

Sponsored by Taboola