French Open 2021 : കളിമൺ കോർട്ടിൽ 40 വർഷത്തിന് ശേഷം ആദ്യമായി ഒരു ചെക്ക് വനിതാ താരം കിരീടം ചൂടി, ഫ്രഞ്ച് ഓപ്പൺ കിരീടം ബാർബറ ക്രെജിക്കോവയ്ക്ക്

1 /5

French Open 2021 വനിതാ കിരീടം ചെക്ക് റിപ്പബ്ലിക്ക് താരം ബാർബറ ക്രെജിക്കോവയ്ക്ക്. 40ത് വർഷത്തിന് ശേഷം ആദ്യമായിട്ടാണ് ഒരു ചെക്ക് വനിതാ താരം ഫ്രഞ്ച് കിരീടം സ്വന്തമാക്കുന്നത്.

2 /5

33-ാം റാങ്കുകാരിയായ ക്രെജിക്കോവ റഷ്യയുടെ അനസ്താസിയ പവ്ലുചെങ്കോവയുടെ വെല്ലിവിളിയെ അതിജീവിച്ചാണ് തന്റെ ആദ്യ ഗ്രാൻഡ് സ്ലാം സ്വന്തമാക്കുന്നത്. സ്കോർ 6-1,2-6,6-4

3 /5

ഇതിന് മുമ്പ് റോളണ്ട് ഗാരോസിൽ കിരീടം സ്വന്തമാക്കു ചെക്ക് വനിതാ താരം ഹന മന്ദ്ലികോവയാണ്. 1981ലാണ് മന്ദ്ലികോവ കിരീടം സ്വന്തമാക്കുന്നത്. അന്ന് ചെക്കോസ്ലോവാക്യക്ക് വേണ്ടിയാണ് ഫ്രഞ്ച് ഓപ്പണിൽ പ്രതിനിധീകരിച്ചത്.

4 /5

സീഡില്ലായിരുന്ന ക്രെജിക്കോവ 31-ാം സീഡുകാരി പവ്ലുചെങ്കോവയെയാണ് ഫൈനലിൽ തകർത്തത്. 

5 /5

ആദ്യ സെറ്റ് പിടിച്ചെടുത്ത ക്രെജിക്കോവ രണ്ട് സെറ്റിൽ ഒന്ന് നഷ്ടപ്പെട്ടു. പിന്നിട് മികച്ച പോരാട്ടം പുറത്തെടുത്ത് കീരിടം സ്വന്തമാക്കുകയായിരുന്നു.

You May Like

Sponsored by Taboola