ഇതിൽ പല വാഹനങ്ങളും പ്രീ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
ദീപാവലി, നവരാത്രി ഉത്സവ സീസണുകളിൽ പുതിയ കാർ വാങ്ങിക്കാൻ തയ്യാറായിരിക്കുകയാണോ നിങ്ങൾ? എങ്കിൽ ഇന്ത്യയിൽ വരും ദിവസങ്ങളിൽ പുറത്തിറങ്ങാനിരിക്കുന്ന പുതിയ കാറുകൾ ഏതോക്കെ എന്ന് നോക്കാം. മഹീന്ദ്ര, ടോയോട്ട, എംജി അടക്കമുള്ള വാഹന നിർമാതാക്കളാണ് പുതിയ വാഹനങ്ങളുമായി ഉത്സവ സീസണിനെ വരവേൽക്കാൻ എത്തുന്നത്. ഇതിൽ പല വാഹനങ്ങളും പ്രീ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
എംജി ആസ്റ്റർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചറുകൾ ഉൾപ്പെടെ നിരവധി ഫീച്ചറുമായാണ് എംജി ആസ്റ്റർ രംഗപ്രവേശനം ചെയ്യുന്നത്. ഹ്യുണ്ടായ് ക്രേറ്റ, കിയ സെൽറ്റോസ് എന്നിവയാണ് പ്രധാന എതിരാളികൾ.
വോക്സ്വാഗൻ ടൈഗുൺ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് വോക്സ് വാഗൻ എസ് യു വിയായ ടൈഗുൺ ലോഞ്ച് ചെയ്തത്. വാഹനത്തിന്റെ ഡെലിവറി ആരംഭിച്ചിട്ടില്ല. ഹ്യുണ്ടായ് ക്രേറ്റ, കിയ സെൽറ്റോസ്, എക്സ് യു വി 300 എന്നിവയാണ് പ്രധാന എതിരാളികൾ.
മഹീന്ദ്ര XUV 700 ഇന്ത്യൻ വാഹനലോകം കാത്തിരിക്കുന്ന പ്രീമിയം SUV വാഹനമാണ് എക്സ് യു വി 700. ഫസ്റ്റ് ഇൻ ക്ലാസ് ഫീച്ചറുകളുമായാണ് XUV 700 എത്തുന്നത്.
ടാറ്റ പഞ്ച് ടാറ്റയുടെ ഏറ്റവും പുതിയ മൈക്രോ SUV മോഡലാണ് ടാറ്റ പഞ്ച്. ഒക്ടോബർ നാലിന് വാഹനം പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. 1.2 ലിറ്റർ എഞ്ചിനുള്ള വാഹനത്തിന്റെ വില ടാറ്റ പുറത്തുവിട്ടിട്ടില്ല.
ടോയോട്ട ബെൽറ്റ മാരുതി സുസൂക്കിയുടെ സെഡാൻ മോഡലായ സിയാസിന്റെ ടോയോട്ട പതിപ്പാണ് ബെൽറ്റ. കമ്പനി ഔദ്യോഗികമായി വാഹനം പ്രഖ്യാപിച്ചിട്ടില്ല.