High Cholesterol പ്രശ്നം പരിഹരിക്കാൻ കഴിയും ഈ 5 പയറുവർഗങ്ങൾക്ക്, തടിയും കുറയ്ക്കും!

Pulses For Bad Cholesterol: പയറുവർഗ്ഗങ്ങൾ പൊതുവെ ആരോഗ്യത്തിന് വളരെ ഗുണകരമാണെന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ അവ നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ പല തരത്തിൽ ഉൾപ്പെടുത്താറുമുണ്ട്. ഇതൊരു ന്യൂട്രിഷൻ ഫുഡ് ആയതിനാൽ പലപ്പോഴും ഇതിന് സൂപ്പർ ഫുഡ് എന്ന പദവി നൽകാറുമുണ്ട്. സാധാരണയായി ഇത് പ്രോട്ടീന്റെ കുറവ് നികത്തുന്നതിനാണ് കഴിക്കുന്നത്.  ഇതിന്റെ ഉപയോഗത്തിലൂടെ നിങ്ങൾക്ക് ശരീരത്തിന് ധാരാളം നാരുകളും വിറ്റാമിനുകളും ധാതുക്കളും ലഭിക്കും. എന്നാൽ നിങ്ങൾക്ക് അറിയാമോ കടുത്ത കൊളസ്‌ട്രോൾ പ്രശ്നങ്ങൾ തരണം ചെയ്യാനും ഈ പയറുവർഗങ്ങൾ സഹായിക്കും.  അത്തരത്തിലുള്ള 5 പയറുവർഗങ്ങളെ നമുക്ക് പരിചയപ്പെടാം.  അത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും.  അവ ഏതൊക്കെയാണെന്ന് നമുക്കറിയാം...

 

1 /5

പച്ച പയറിനെ നിങ്ങൾക്ക് കറിയായോ അല്ലെങ്കിൽ സ്പ്രൗട്ട് ആക്കിയോ കഴിക്കാം.  ഇതിൽ പോഷകങ്ങൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഒപ്പം ഇതിൽ കൊഴുപ്പും കലോറിയും കുറവാണ്.  , ഇത്തിലൂടെ കൊളസ്ട്രോൾ കുറയ്ക്കുനന്തിനും അതുപോലെ തടി കുറയ്ക്കുന്നതിനും ഇതിന്റെ സേവനം ഉത്തമമാണ്.  അതുകൊണ്ടുതന്നെ പച്ച പയറിനെ സ്ഥിരം ഭക്ഷണത്തിൽ ഉൾപ്പെടുത്തന്നത് നല്ലത്.

2 /5

ചുവന്ന പയർ അതായത് മസൂർ ദാൽ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. ഇന്ത്യയിൽ ആളുകൾ വലിയ ഇഷ്ടമാണ്.  ഇതിലടങ്ങിയിരിക്കുന്ന പ്രോട്ടീനും ഡയറ്ററി ഫൈബറും കൊളസ്‌ട്രോളും ഭാരവും കുറയ്ക്കാൻ വളരെയധികം സഹായിക്കും. ഇതിൽ കാൽസ്യം അടങ്ങിയിട്ടുള്ളതിനാൽ എല്ലുകൾക്കും ഇതിന്റെ സേവനം നല്ലതാണ്.

3 /5

വൻ പയറിനെ നിങ്ങൾക്ക് പല തരത്തിലുള്ള പച്ചക്കറിയുടെ കൂടെ ചേർത്ത് കരി വയ്ച്ചു കഴിക്കാം.  എന്നാൽ ഉത്തരേന്ത്യയിൽ ഇതിനെ കച്ചോഡി ഉണ്ടാകുമ്പോഴും ചേർക്കാറുണ്ട്. ഇതിന്റെ സ്വാദ് മികച്ചതാണ്.  ഈ പയറിൽ നാരുകൾക്കൊപ്പം സിങ്ക്, വിറ്റാമിൻ ബി എന്നിവയും അടങ്ങിയിട്ടുണ്ട്.

4 /5

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന അല്ലെങ്കിൽ കഴിക്കുന്ന പയറുവർഗ്ഗങ്ങളുടെ പട്ടികയിലാണ് ഈ ഉഴുന്നുമുള്ളത്. ഇതിന്റെ ഉപയോഗം കൊണ്ട് കൊളസ്ട്രോൾ, ശരീരഭാരം കുറയ്ക്കുക മാത്രമല്ല, പ്രതിരോധശേഷി കുറവുള്ള ആളുകൾക്കും ഇത് കഴിക്കുന്നത് ഗുണം ചെയ്യും.

5 /5

കടല സാധാരണയായി കറിയായിട്ടും അല്ലാതെ ഡ്രൈ ആയിട്ടും ഉണ്ടാക്കാറുണ്ട്.  ഇത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. കടല പാചകം ചെയ്യുമ്പോൾ എണ്ണ പരമാവധി കുറച്ച്  ഉപയോഗിക്കാൻ ശ്രമിക്കണം അല്ലാത്തപക്ഷം കൊളസ്ട്രോൾ കുറയുന്നതിന് പകരം കൂടാൻ സാധ്യതയുണ്ട്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola