യുറോപ്യൻ ഫുട്ബോൾ ആരാധകർക്ക് ക്യിലിയൻ എംബാപ്പെയുടെയും ഹാലൻഡിന്റെ പേരുകൾ പറയുന്നുണ്ടെങ്കിലും ഖത്തർ ലോകകപ്പ് ഇനിയും കുറെ താരങ്ങളുടെ പേര് മുന്നോട്ട് വെക്കുന്നുണ്ട്.
ഫുട്ബോളിനോട് ഗുഡ്ബൈ പറയാൻ ഇതുവരെ മനസ്സുകൊണ്ട് തയ്യാറെടുക്കാത്തവരാണ് ക്രിസ്റ്റ്യനോ റൊണാൾഡോയും ലയണൽ മെസിയും. അവർ തുറന്ന് പറഞ്ഞില്ലെങ്കിലും ഇരുവരുടെയും കരിയറിന്റെ അവസാന നാളുകളിലൂടെയാണ് ഫുട്ബോൾ ഇപ്പോൾ കടന്ന് പോകുന്നത്. ഇനി ഫുട്ബോൾ ലോകം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, ആരാകും ഇവർക്ക് ശേഷം കാൽപന്തിനെ അടക്കി വാഴാൻ പോകുന്നത്. യുറോപ്യൻ ഫുട്ബോൾ ആരാധകർക്ക് ക്യിലിയൻ എംബാപ്പെയുടെയും ഹാലൻഡിന്റെ പേരുകൾ പറയുന്നുണ്ടെങ്കിലും ഖത്തർ ലോകകപ്പ് ഇനിയും കുറെ താരങ്ങളുടെ പേര് മുന്നോട്ട് വെക്കുന്നുണ്ട്. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം
2018 റഷ്യൻ ലോകകപ്പ് മുതൽ എല്ലാവരും ശ്രദ്ധിച്ച് തുടങ്ങിയ താരം എംബാപ്പെ. എംബാപ്പെയും മാഞ്ചസ്റ്റർ സിറ്റി താരം ഹാലൻഡും തമ്മിലാണ് അടുത്ത ഫുട്ബോൾ യുഗത്തിൽ മത്സരം ഉണ്ടാകുകയെന്നാണ് യുറോപ്യൻ ആരാധകർ പറയുന്നത്. ഖത്തറിലേക്ക് വരുമ്പേൾ 23കാരനായ താരം ഇതിനോടകം അഞ്ച് ഗോളുകൾ നേടി കഴിഞ്ഞു.
ഇംഗ്ലണ്ട് മധ്യനിര ഭരിക്കുന്ന യുവരക്തമാണ് ജൂഡ് ബെല്ലിങ്ഹാം. ഇത്തവണത്തെ ലോകകപ്പിൽ പങ്കെടുക്കന്നവരിൽ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളിൽ ഒരാളാണ് ജൂഡ്. നിലവിൽ ബൊറൂസിയ ഡോർട്ട്മുണ്ട് താരമാണ് ബെല്ലിങ്ഹാം
ഖത്തർ ആ പ്രതീക്ഷിക്കാതെ ഉയർന്ന് വന്ന പേരാണ് കോഡി ഗാക്പോ. ഖത്തറിലെ പ്രകടനം കണ്ട് ഡച്ച് താരത്തെ സ്വന്തമാക്കാനുള്ള നടപടികളുമായി ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്തെത്തിട്ടുണ്ട്. ഡച്ച് ക്ലബായി പി എസ് വി എന്തോഹൻ താരമാണ് ഗാക്പോ
ഈ പേര് പ്രത്യേകം എടുത്ത പറയേണ്ട ആവശ്യമില്ല. റയൽ മാഡ്രിഡിന്റെ ഇടത് വിങിലൂടെ എങ്ങനെയാണോ വിനീഷ്യസ് ആക്രമണം നടത്തുന്നത്, അത് തന്നെയാണ് ഖത്തറിൽ ബ്രസീലിന് വേണ്ടി താരം കാഴ്ചവെക്കുന്ന പ്രകടനം. നെയ്മറിന്റെ പിൻഗാമിയായി എത്തുമെന്ന് ചില ഫുട്ബോൾ നിരീക്ഷകർ വെളിപ്പെടുത്തുന്നത്.
കിട്ടയ അവസരം താൻ ആരാണെന്ന് ലോകത്തോട് വിളിച്ച് പറഞ്ഞ് താരമാണ് ഗോൺസാലോ റാമോസ്. റൊണാൾഡോയുമായിട്ടുള്ള പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ സ്വിറ്റ്സർലാൻഡിനെതിരെയുള്ള മത്സരത്തിൽ കോച്ച് ഫെർണാണ്ടോ സാന്റോസ് യുവതാരം റാമോസിന് അവസരം നൽകുകയായിരുന്നു. ആ അവസരം ഉപയോഗിച്ച താരം സ്വിസ് ടീമിനെതിരെ ഹാട്രിക് നേടുകയും ചെയ്തു.