Lord Shiva Fav Zodiac Signs: മഹാദേവന്റെ കൃപയാൽ ഈ രാശിക്കാരുടെ ഭാഗ്യം ഇന്ന് മാറിമറിയും, ലഭിക്കും വൻ പുരോഗതി!

Lucky Zodiac Signs: ജ്യോതിഷത്തിൽ പൊതുവെ 12 രാശിക്കാർ കുറിച്ചാണ് പ്രതിപാദിക്കുന്നത്.  ഇവയ്ക്ക് ഓരോ അധിപനുമുണ്ടായിരിക്കും. ആഴ്ചയിലെ ഓരോ ദിവസവും ഓരോ ദേവനായി സമർപ്പിച്ചിട്ടുണ്ട്. 

Lord Mahadev Fav Zodiacs:  ഈ 5 രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ജ്യോതിഷ പ്രകാരം തിങ്കളാഴ്ച മഹാദേവന്റെ ദിവസമാണ്. ഈ ദിവസം ആചാരപ്രകാരം ശിവനെ ആരാധിക്കുന്നു. ശിവന്റെ കൃപയാൽ ഇവരുടെ ഭാഗ്യം തെളിയും.

1 /8

Lord Mahadev Fav Zodiacs: ഹിന്ദു മതത്തിൽ ആഴ്ചയിലെ ഓരോ ദിവസവും ഓരോ ദൈവത്തിനായി സമർപ്പിച്ചിട്ടുണ്ട്. ശനിയാഴ്‌ച ശനിദേവനും ചൊവ്വാഴ്‌ച ഹനുമാനും സമർപ്പിച്ചിരിക്കുന്നതുപോലെ തിങ്കളാഴ്ച മഹാദേവനേയും ആരാധിക്കുന്നു. 

2 /8

മഹാദേവനെ പ്രീതിപ്പെടുത്താൻ ശിവഭക്തർ തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നു. ഈ തിങ്കളാഴ്ച്ച ഏതൊക്കെ രാശിക്കാരുടെ ഭാഗ്യമാണ് തെളിയുന്നതെന്ന് നോക്കാം.

3 /8

ജ്യോതിഷത്തിൽ  12 രാശികളെ കുറിച്ച് പരാമർശിച്ചിരിക്കുന്നു. ജാതകത്തിലൂടെ വിവിധ കാലഘട്ടങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങൾ നടത്താറുണ്ട്. ജ്യോതിഷ പ്രകാരം ഈ രാശിക്കാർക്ക് തിങ്കളാഴ്ച ഭോലേനാഥിന്റെ അനുഗ്രഹമുണ്ടാകും.  ഇതിലൂടെ ഇവർക്ക് സമ്പത്ത് ലഭിക്കും,  ഇവരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടും.

4 /8

ഇടവം (Taurus): ഇന്ന് ഭാഗ്യം ഇടവം രാശിക്കാരുടെ കൂടെയുണ്ടാകും. ഓഫീസിൽ ചെയ്ത ജോലിയുടെ ക്രെഡിറ്റ് മറ്റാരും ഏറ്റെടുക്കാതെ ശ്രദ്ധിക്കുക. ചില പ്രധാനപ്പെട്ട ജോലികൾക്കായി നിങ്ങളുടെ ബോസ് നിങ്ങളെ വിദേശത്തേക്ക്  അയച്ചേക്കാം.  ചില ജോലികൾ ചെയ്യാൻ നിങ്ങൾ തയ്യാറാകുന്നതോടെ നിങ്ങൾക്ക് നിങ്ങളെക്കുറിച്ച് നല്ല മതിപ്പ് തോന്നും. യാത്ര നിങ്ങൾക്ക് ക്ഷീണം ഉണ്ടാക്കുമെങ്കിലും സാമ്പത്തികമായി പ്രയോജനമുണ്ടാക്കുംക്കും. വീട്ടിലെ പ്രശ്‌നങ്ങൾ നീങ്ങും.

5 /8

മിഥുനം (Gemini): ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് വളരെ നല്ലതായിരിക്കും. ചില ജോലികളിൽ അയൽക്കാരിൽ നിന്ന് സഹായം ലഭിക്കും. പ്രശസ്തി വർദ്ധിക്കും. ഏതെങ്കിലും സാമൂഹിക സംഘടനയിൽ ചേരുന്നതിന് ഇന്നത്തെ ദിവസം നല്ലതായിരിക്കും. വിജയത്തിന്റെ വഴിയിൽ തടസം വന്നിരുന്ന എല്ലാ പ്രശ്നങ്ങളും നീങ്ങും. നിങ്ങൾ ചെയ്യാൻ തിരഞ്ഞെടുക്കുന്ന കാര്യങ്ങൾ നിങ്ങൾക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ നേട്ടങ്ങൾ നൽകും. കുടുംബാംഗങ്ങൾക്കിടയിൽ സ്നേഹം വർദ്ധിക്കും. പ്രണയിനികൾ പരസ്പരം വികാരങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചാൽ ബന്ധത്തിൽ മാധുര്യം ഉണ്ടാകും.  

6 /8

കർക്കടകം (Cancer): ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് ഇന്നത്തെ ദിവസം വളരെ നല്ലതാണ്. മാർക്കറ്റിംഗ് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്ന ഈ രാശിക്കാർക്ക് ധാരാളം പണം ലഭിക്കും. നിങ്ങളുടെ ജീവിതത്തിൽ വരുന്ന എല്ലാ പ്രതിസന്ധികളും പരിഹരിക്കപ്പെടും. നിങ്ങളുടെ ജോലിസ്ഥലത്ത് ഇന്ന് കാണുന്ന ചില സാഹചര്യങ്ങൾ നിങ്ങളെ വിഷമിപ്പിച്ചേക്കാം എന്നാൽ കാലക്രമേണ എല്ലാം ശരിയാകും. ജോലി ചെയ്യുന്ന സ്ത്രീകൾക്ക് പുരോഗതിയുടെ ദിവസമായിരിക്കും ഇന്ന്. 

7 /8

ചിങ്ങം (Leo): ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങൾ നൽകും. സാമ്പത്തിക നേട്ടങ്ങൾ നൽകുന്ന ചില പുതിയ അവസരങ്ങളും ഇന്ന് ലഭിക്കും. ഏതെങ്കിലും പ്രശ്നത്തെക്കുറിച്ച് വിഷമിക്കുന്നതിനുപകരം നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ഉപദേശം സ്വീകരിക്കുക. പഴയ ആകുലതകൾ മറന്ന് മുന്നോട്ട് പോകാൻ ശ്രമിക്കുക. നിങ്ങളുടെ ഇണയുമായി നിലനിൽക്കുന്ന തർക്കം പരിഹരിക്കപ്പെടും, ബന്ധങ്ങളിൽ മാധുര്യം ഉണ്ടാകും. അമ്മയുടെ ആരോഗ്യം നന്നായിരിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ താൽപ്പര്യമുണ്ടാകും. തൊഴിലവസരങ്ങൾ ഉണ്ടായേക്കാം.  

8 /8

കന്നി (Virgo): ഇന്നത്തെ ദിവസം ഇവർക്ക് പ്രധാനപ്പെട്ടതായിരിക്കും. കോടതിയിൽ നടക്കുന്ന കേസുകൾ പരിഹരിക്കും. മുതിർന്ന അഭിഭാഷകന്റെ സഹായം നിങ്ങൾക്ക്  ലഭിക്കും. അവിവാഹിതരായ പെൺകുട്ടികളുടെ വിവാഹം ഉറപ്പിക്കും. നിങ്ങളുടെ മകൾക്ക് അനുയോജ്യമായ വരനെ ലഭിക്കും. നിങ്ങളുടെ ആകർഷകമായ സ്വഭാവം മറ്റുള്ളവരുടെ ശ്രദ്ധ നിങ്ങളിലേക്ക് ആകർഷിക്കും. നിങ്ങൾ ഭൂമി വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇന്ന് വളരെ നല്ല ദിവസമാണ്, നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും. വളരെയധികം പുരോഗതി ലഭിക്കും.   (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)   

You May Like

Sponsored by Taboola