Beauty Of India: മാർച്ച് മാസത്തിൽ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഗങ്ങളിലും സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്ന സമയമാണ്. അതായത്, നല്ലൊരു ടൂര്‍ പ്ലാന്‍ ചെയ്യാന്‍ പറ്റിയ സമയം. ഇളം കാറ്റ് ലഭിക്കുന്ന എന്നാല്‍ ചെറിയ ചൂടും അനുഭവപ്പെടുന്ന ഈ കാലാവസ്ഥ ആസ്വദിക്കേണ്ടത് തന്നെയാണ്. മാര്‍ച്ച് മാസത്തില്‍ കുടുംബത്തോടൊപ്പമോ കൂട്ടുകാര്‍ക്കൊപ്പമോ സന്ദര്‍ശിക്കാന്‍ പറ്റിയ ചില സ്ഥലങ്ങളെക്കുറിച്ച് അറിയാം
മൂന്നാര്‍ (Munnar) പ്രകൃതി സൗന്ദര്യത്തിന് പേര് കേട്ട സ്ഥലമാണ് മൂന്നാര്‍. വേനൽക്കാലത്തിന്റെ തുടക്കമായതിനാൽ മാർച്ചിൽ മൂന്നാറില്‍ നിങ്ങള്‍ക്ക് പ്രകൃതി സൗന്ദര്യത്തിന്റെ ഏറ്റവും മികച്ച അനുഭവം ലഭിക്കും. പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഈ പ്രദേശത്ത് മുന്‍പ് ബ്രിട്ടീഷ് ഉന്നതർ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയിരുന്നു. മൂന്നാർ അതിന്റെ മനോഹരമായ പ്രകൃതിദൃശ്യങ്ങൾക്ക് പേരുകേട്ടതാണ്.
മധുര, വൃന്ദാവനം (Vrindavan) ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ വൃന്ദാവനം, അതിമനോഹരമായ ക്ഷേത്രങ്ങളും മറ്റ് പൈതൃക സ്ഥലങ്ങളും കൊണ്ട് ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. മാർച്ചിൽ അവധിക്കാലം പ്ലാന്‍ ചെയ്യുകയാണ് എങ്കില്‍ വൃന്ദാവനിലെ ഉജ്ജ്വലമായ ഹോളി ആഘോഷത്തോടെ ഈ വിശുദ്ധ നഗരത്തിന്റെ ശാന്തതയും സൗന്ദര്യവും അനുഭവിക്കുക!
ഗോവ (Goa) ഗോവ സന്ദർശിക്കാന്‍ പറ്റിയ സമയമാണ് മാര്‍ച്ച് മാസം. പ്രസന്നമായ കാലാവസ്ഥയും ഈ പ്രദേശത്തെ ഏറ്റവും വലിയ ഹിന്ദു നാടോടി ഉത്സവമായ ഷിഗ്മോയും കാരണം മാർച്ചിൽ ഇവിടെ വിനോദ സഞ്ചാരികളുടെ തിരക്കാണ്.
കൂര്‍ഗ് (Coorg) ഒരു നിത്യഹരിത പ്രദേശമാണ് കൂർഗ് (Coorg). അതിനാൽ വർഷത്തിൽ ഏത് മാസവും നിങ്ങൾക്ക് അവിടെ യാത്ര ചെയ്യാം. എന്നാല്‍, യാത്രയ്ക്ക് ഏറ്റവും പറ്റിയ സമയം മാര്‍ച്ച് മാസമാണ്. ഫെബ്രുവരിക്കും മാർച്ചിനും ഇടയിൽ കൂർഗിൽ നടക്കുന്ന സ്റ്റോം ഫെസ്റ്റിവൽ കാണുവാനും സഞ്ചാരികള്‍ക്ക് അവസരം ലഭിക്കും.
ഋഷികേശ് (Rishikesh) സഞ്ചാരികളുടെ പറുദീസയായ ഋഷികേശ്, ധ്യാന സ്ഥലങ്ങൾ, യോഗ ആശ്രമങ്ങൾ എന്നിവയും മറ്റും തിരയുന്ന ഏതൊരാൾക്കും ഒരു പ്രധാന ലക്ഷ്യസ്ഥാനമാണ്. അന്താരാഷ്ട്ര യോഗ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ലോകമെമ്പാടുമുള്ള സഞ്ചാരികൾ പ്രത്യേകിച്ച് മാർച്ച് മാസത്തിൽ ഋഷികേശ് സന്ദർശിക്കുന്നു.
ഷില്ലോംഗ് (Shillong) മേഘാലയയുടെ തലസ്ഥാനമായ ഷില്ലോംഗ്, വിനോദസഞ്ചാരികൾക്ക് സുപരിചിതമായ ഒരു ഹിൽ സ്റ്റേഷനാണ്. അവധിക്കാലത്ത് നിങ്ങൾക്ക് നഗരത്തിലെ നിരവധി മൃഗശാലകൾ, മ്യൂസിയങ്ങൾ, ഗോൾഫ് കോഴ്സുകൾ, തടാകങ്ങൾ എന്നിവ സന്ദര്‍ശിക്കാം