ഹ്യുണ്ടായ് സെഡാന്റെ പുതിയ പതിപ്പ് മാർച്ചിൽ പുറത്തിറക്കുന്നു. കൂടാതെ ഹോണ്ടയും പ്രധാന എതിരാളിയായ ഹ്യുണ്ടായും പുതിയ അപ്ഡേഷനുമായി എത്തുന്നു. മാരുതി ഒരു പുതിയ ക്രോസ്ഓവർ എസ്‌യുവിയും സിഎൻജിയിൽ പ്രവർത്തിക്കുന്ന മാരുതി സുസുക്കി ബ്രെസ്സയും പുറത്തിറക്കുന്നു. ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഡീസൽ എഞ്ചിനിലെ പുതിയ വാഹനം പുറത്തിറക്കിയേക്കും.
മുമ്പ് ഉണ്ടായിരുന്ന 2.7 ലിറ്റർ പെട്രോൾ എഞ്ചിന് പകരം 2.4 ലിറ്റർ ഡീസൽ എഞ്ചിൻ മാത്രമേ ക്രിസ്റ്റയിൽ ലഭ്യമാകൂ. ടൊയോട്ട ആദ്യമായി ഇന്നോവയിൽ രണ്ട് വേരിയന്റുകളും നൽകും. ഇന്നോവ ക്രിസ്റ്റയ്ക്ക് പുതിയ ഗ്രിൽ, ബമ്പർ, ഫോഗ് ലാമ്പ് ഹൗസിംഗ് എന്നിവയും പരീക്ഷിക്കുന്നു.
മാരുതി സുസുക്കി ഫ്രോങ്ക്സ് എസ്‌യുവിയുടെ മുൻഭാഗം പുതിയ ഗ്രാൻഡ് വിറ്റാര പോലെ തോന്നിക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എസ്‌യുവിയുടെ വ്യത്യസ്‌തമായ എൽഇഡി ബ്ലോക്ക് ടെയിൽലൈറ്റുകളും എൽഇഡി ലൈറ്റ് ബാറും വാഹനത്തിന്റെ പിന്നിൽ നീളം കൂട്ടുന്നു.
എർട്ടിഗ, XL6 എന്നിവയ്ക്ക് സമാനമായി 1.5 ലിറ്റർ K15C DualJet എഞ്ചിൻ ബ്രെസ്സ CNG-ക്ക് കരുത്ത് പകരും. പെട്രോൾ മോഡിൽ, ഇതിന് 100hp ഉം 136Nm ഉം കരുത്തുണ്ടാകും. CNG മോഡിൽ, 88hp, 121.5Nm എന്നിങ്ങനെയാണ് ബ്രെസ്സയുടെ സവിശേഷത.
പുതിയ 1.5 ലിറ്റർ ടർബോ പെട്രോളും നിലവിലുള്ള 1.5 ലിറ്റർ നോർമലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുകളും ഹ്യുണ്ടായ് വെർണയുടെ പുതിയ പതിപ്പിൽ ലഭിക്കും.
ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് അപ്ഡേറ്റഡ് മാർച്ചിൽ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.