Happy Eid al Adha 2022: ത്യാഗത്തിന്റെയും സഹനത്തിന്റെയും 'ബലി പെരുന്നാൾ'; പ്രിയപ്പെട്ടവർക്ക് നേരാം ബക്രീദ് ആശംസകൾ

മുസ്ലിങ്ങൾ എല്ലാ വർഷവും ആചരിക്കുന്ന പ്രധാനപ്പെട്ട രണ്ട് ആഘോഷങ്ങളിൽ ഒന്നാണ് ബലി പെരുന്നാൾ. ഇസ്ലാമിക് കലണ്ടറിലെ ദുൽഹജ്ജ് മാസത്തിലെ പത്താമത്തെ ദിവസമാണ് ബലി പെരുന്നാൾ ആഘോഷിക്കുന്നത്.

ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നാളെയാണ് (ജൂലൈ 10) ബലി പെരുന്നാൾ ആഘോഷിക്കുന്നത്. ത്യാ​ഗത്തിന്റെ സഹനത്തിന്റെയും മഹത്വം വിളിച്ചോതുന്ന ആഘോഷമാണിത്. അറബിയിൽ ഈദ് അൽ അദ്ഹ എന്ന് വിശേഷിപ്പിക്കുന്ന ഈ ദിവസം ബക്രീദ് എന്നും ബലി പെരുന്നാൾ എന്നും അറിയപ്പെടും. മുസ്ലിങ്ങൾ എല്ലാ വർഷവും ആചരിക്കുന്ന പ്രധാനപ്പെട്ട രണ്ട് ആഘോഷങ്ങളിൽ ഒന്നാണ് ബലി പെരുന്നാൾ. ഇസ്ലാമിക് കലണ്ടറിലെ ദുൽഹജ്ജ് മാസത്തിലെ പത്താമത്തെ ദിവസമാണ് ബലി പെരുന്നാൾ ആഘോഷിക്കുന്നത്. സൗദി അറേബ്യയിലും ഒമാനിലും ഇന്നാണ് (ജൂലൈ 9) ആഘോഷം. പ്രിയപ്പെട്ടവർക്ക് നേരാം ബലി പെരുന്നാൾ ആശംസകൾ...

1 /10

ഈ പുണ്യ ദിനം നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യവും സന്തോഷവും നൽകട്ടെ. നിങ്ങൾക്കും കുടുംബത്തിനും ഈദ് മുബാറക്.  

2 /10

അല്ലാഹു എപ്പോഴും നിങ്ങളെ നയിക്കുകയും ജീവിതത്തിൽ സന്തോഷം നിറയ്ക്കുകയും ചെയ്യട്ടെ. നിങ്ങൾക്കും കുടുംബത്തിനും ബക്രീദ് ആശംസകൾ.  

3 /10

ഈദ്-അൽ-അദ്ഹയുടെ ഈ വിശുദ്ധ ഉത്സവത്തിൽ നിങ്ങൾക്ക് അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഈദ് മുബാറക്!  

4 /10

ഈ വിശുദ്ധ ഉത്സവം നിങ്ങളുടെ ജീവിതത്തിൽ വെളിച്ചവും സന്തോഷവും നൽകട്ടെ. നിങ്ങൾക്കും കുടുംബത്തിനും ബക്രീദ് മുബാറക്.  

5 /10

ഈ പുണ്യ ദിനത്തിൽ നിങ്ങൾക്ക് നല്ല ആരോഗ്യം നേരുന്നു.  

6 /10

വരും വർഷങ്ങളിൽ സർവ്വശക്തൻ നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും കൊണ്ട് നിറയ്ക്കട്ടെ! ഈദ് മുബാറക്!  

7 /10

ഈ ശുഭ സന്ദർഭം നിങ്ങൾക്ക് നല്ല ആരോഗ്യവും സമ്പത്തും സമൃദ്ധിയും നൽകട്ടെ എന്ന് ആശംസിക്കുന്നു. ബക്രീദ് ആശംസകൾ!  

8 /10

ഈ പുണ്യ ദിനം നിങ്ങളുടെ ഹൃദയത്തെയും ആത്മാവിനെയും സമാധാനത്താൽ പ്രകാശിപ്പിക്കട്ടെ. ഈദ് മുബാറക്!  

9 /10

ഈദ് അൽ അദ്ഹയുടെ ഈ വിശുദ്ധ ഉത്സവത്തിൽ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും എന്റെ പ്രാർത്ഥനയും ആശംസകളും! നിങ്ങൾക്ക് ഒരുപാട് വിജയങ്ങളും നേരുന്നു.

10 /10

പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യത്തെ പുത്രനായ ഇസ്മാഇൽനെ അല്ലാഹുവിന്റെ കല്പന പ്രകാരം ദൈവ പ്രീതിക്കായി ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലി പെരുന്നാൾ. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് പെരുന്നാളിന് ബലി പെരുന്നാൾ എന്ന് പേരു വന്നതും. ഇബ്രാഹിം നബിയുടെ അടിയുറച്ച വിശ്വാസത്തിന്റെ പ്രതീകമാണ് ബലി പെരുന്നാൾ എന്നാണ് ഇവരുടെ വിശ്വാസം. അതിന്റെ പ്രതീകമായി മുസ്ലിം മതക്കാർ ഈ ദിവസം അല്ലാഹുവിന്റെ പ്രീതിക്കായി മൃഗബലി നടത്തുന്ന പതിവുണ്ട്. 

You May Like

Sponsored by Taboola