അൽഷിമേഴ്‌സിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന് ഓർമ്മക്കുറവാണ്. താക്കോലുകൾ നഷ്ടപ്പെടുകയോ പേര് മറക്കുകയോ ചെയ്യുന്നത് സാധാരണമാണ്, എന്നാൽ ഡിമെൻഷ്യയിൽ ഓർമ്മകുറവ് കൂടുതൽ വഷളാകും.
സ്ഥിരമായി അസ്വസ്ഥരായിരിക്കുന്നത് ഡിമെൻഷ്യയുടെ ലക്ഷണമാണ്. മിക്കവാറും അടുത്ത ബന്ധുക്കളുടെ പേര് വരെ മറക്കുന്നതാണ് ഇത്തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാകാൻ കാരണം.
വിഷാദം, പെട്ടെന്ന് തന്നെ മൂടുകൾ മാറുന്നതും, ദേഷ്യം വരുന്നതും ഡിമെൻഷ്യയുടെ ലക്ഷണങ്ങളാണ്.
സാധാരണ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുന്നത് ഡിമെൻഷ്യയുടെ ലക്ഷണമാണ്.