Shani Margi 2024: ഈ 4 രാശിക്കാരുടെ ഭാഗ്യം തെളിയിക്കാൻ ശനിയുടെ സഞ്ചാരമാറ്റത്തിന് കഴിയും.
Diwali 2024: ദസറയ്ക്ക് മുൻപ് ശനി നക്ഷത്രപരിവർത്തനം നടത്തിയിരിക്കുകയാണ്. ഇനി ദീപാവലിക്ക് ശേഷം ശനി നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും.
Shani Margi 2024: ദീപാവലിക്ക് ശേഷം ശനി നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. ശനിയുടെ ഈ മാറ്റം ചില രാശിക്കാരുടെ ജീവിതം മാറ്റും.
Shani Gochar 2024: ഏറ്റവും പതുക്കെ ചലിക്കുന്ന ഒരു ഗ്രഹമാണ് ശനി എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ? ശനി എല്ലാവരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്താറുണ്ട്.
ശനി കർമ്മങ്ങൾക്കനുസരിച്ച് ഫലം നൽകുന്ന ഒരു ഗ്രഹമാണ്. 2024 ഒക്ടോബർ 3 ന് ശനി നക്ഷത്രമാറ്റം നടത്തി ചതയം നക്ഷത്രത്തിൽ പ്രവേശിച്ചു.
ഇനി ദീപാവലിക്ക് ശേഷം അതായത് നവംബർ 15-ന് ശനി കുംഭ രാശിയിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. ഇത് 4 രാശിയിലുള്ളവർക്ക് ഇരട്ടി നേട്ടങ്ങൾ നൽകും. ആ രാശികൾ ഏതൊക്കെ അറിയാം...
ഇനി ദീപാവലിക്ക് ശേഷം അതായത് നവംബർ 15-ന് ശനി കുംഭ രാശിയിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. ഇത് 4 രാശിയിലുള്ളവർക്ക് ഇരട്ടി നേട്ടങ്ങൾ നൽകും. ആ രാശികൾ ഏതൊക്കെ അറിയാം...
ഇടവം (Taurus): ശനിയുടെ നേർരേഖയിലൂടെയുള്ള സഞ്ചാരം ഇടവ രാശിക്കാർക്ക് ഏറെ ആശ്വാസം നൽകും. ജീവിതത്തിലെ പല പ്രശ്നങ്ങളും പരിഹരിക്കും, ചില നല്ല വാർത്തകൾ ലഭിക്കും, ധാരാളം പണം സമ്പാദിക്കുന്നതിനൊപ്പം കരിയറിൽ പുരോഗതി കൈവരിക്കും.
മിഥുനം (Gemini): ഈ രാശിക്കാർക്ക് ശനിയുടെ നേർരേഖയിലൂടെയുള്ള സഞ്ചാരം ശുഭകരമായ ഫലങ്ങൾ നൽകും. പ്രത്യേകിച്ച് ബിസിനസുകാർക്ക് ഇതിലൂടെ വലിയ ലാഭം ലഭിക്കും. ജീവിതത്തിൽ സന്തോഷവും ഐശ്വര്യം വർദ്ധിക്കും.
കുംഭം (Aquarius): ശനിയുടെ സഞ്ചാരമാറ്റം കുംഭ\ രാശിക്കാർക്ക് ഏഴര ശനിയിൽ നിന്നുള്ള കഷ്ടതകളിൽ നിന്ന് ആശ്വാസം നൽകും. ചെലവുകൾ നിയന്ത്രണ വിധേയമാക്കും. വരുമാനം വർദ്ധിക്കും, സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലാതാകും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും.
മീനം (Pisces): ശനിയുടെ നേരിട്ടുള്ള സഞ്ചാരം മീന രാശിക്കാർക്കും ശുഭകരമായ ഫലങ്ങൾ നൽകും. പുതിയ ജോലി തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ സമയം അടിപൊളി. നിങ്ങൾ ചെയ്യുന്ന ജോലിക്ക് പ്രശംസ നേടും. സാമ്പത്തിക സ്ഥിതി ശക്തമാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)